Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഷീറിൻെറ മൃതദേഹം റിയാദിൽ ഖബറടക്കി

text_fields
bookmark_border
ബഷീറിൻെറ മൃതദേഹം റിയാദിൽ ഖബറടക്കി
cancel

റിയാദ്: റിയാദിലെ ഗുബേരയിൽ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ സ്വദേശി ബഷീറി​െൻറ (52) മൃതദേഹം റിയാദിലെ നസീം മഖ്​ബറയിൽ ഖബറടക്കി. വെള്ളിയാഴ്ച അസർ നമസ്കാരാനന്തരം എക്‌സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദിൽ നമസ്കാരശേഷം നസീമിലെ മഖ്​ബറയിൽ ഖബറടക്കുകയായിരുന്നു.

തനിമയുടെയും പ്രവാസി സാംസ്കാരിക വേദിയുടെയും നിരവധി പ്രവർത്തകർ സംസ്കാരചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് ബഷീർ താമസസ്ഥലത്തു വെച്ചു മരിച്ചത്. 30 വർഷമായി സൗദിയിലുള്ള ബഷീർ സടെക്സ് എന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തനിമയുടെ സജീവ പ്രവർത്തകനും ഹജ്ജ് വളൻറിയർ ടീം അംഗവുമായിരുന്നു.

പിതാവ്: ഇബ്രാഹിം. മാതാവ്: ആമിന. ഭാര്യ: ജസീല. മക്കൾ: ജാസ്മിൻ, സൽവ, ഷഹനാസ് അമൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh basheer thrissur native obit
Next Story