റിയാദ് കലാഭവൻ ‘വിന്റർ നൈറ്റ്-2026’ ഷാരോൺ ഷെരീഫിന് യാത്രയയപ്പ്
text_fieldsറിയാദ് കലാഭവൻ ‘വിന്റർ നൈറ്റ്-2026’ൽ ഷാരോൺ ഷെരീഫിന് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: റിയാദ് കലാഭവന്റെ ആഭിമുഖ്യത്തിൽ ‘വിന്റർ നൈറ്റ്-2026’ൽ കലാഭവൻ ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഷാരോൺ ഷെരീഫ് ആമുഖ പ്രഭാഷണം നടത്തി.
മിമിക്രി, നാടകം, സാംസ്കാരികം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച റിയാദ് കലാഭവന്റെ മുൻ ചെയർമാൻ ഷാരോൺ ഷെരീഫിന് യാത്രയയപ്പ് നൽകി. തന്റെ കലയെയും നാടക പ്രവർത്തനങ്ങളെയും പിന്തുണച്ച കലാഭവനിലെ സുഹൃത്തുക്കളോടും റിയാദിലെ പ്രവാസി സമൂഹത്തോടും അദ്ദേഹം നന്ദി അറിയിച്ചു.കലാഭവൻ രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം, മുഹമ്മദ് അസീസ്, എൻ.ആർ.കെ ഫോറം പ്രതിനിധി റഹ്മാൻ മുനമ്പത്ത്, വൈസ് ചെയർമാൻ സിജോയ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ നിസാം പൂളക്കുഴി നന്ദിയും പറഞ്ഞു. ഷിബു ജോർജ്, പ്രജീഷ്, മാത്യു രാകേഷ്, ഫഹദ് നീലാഞ്ചേരി, മൻഹജ് അൽ അബീർ, നാസർ കല്ലറ, ജയൻ കൊടുങ്ങല്ലൂർ, ഗഫൂർ കൊയിലാണ്ടി, ഷാജി മഠത്തിൽ, ഖാൻ മുഹമ്മദ്, വിനോദ് കൃഷ്ണ, സൈഫ് കായംകുളം, സജീർ ചിതറ, ഷാജഹാൻ, ഉണ്ണി കൊല്ലം, മുനീർ, നജീബ്, സലിം തലനാട്, രാജീവ് സാഹിബ്, നിഷ പത്തനംതിട്ട, മുന്ന എന്നിവർ സംബന്ധിച്ചുബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ ഒപ്പനയും നൃത്തങ്ങളും അവതരിപ്പിച്ചു. ഗാനമേളയും സിനിമാറ്റിക് ഡാൻസും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

