റിയാദ് ആലപ്പുഴ കൂട്ടായ്മ ഓണാഘോഷം
text_fieldsറിയാദ് ആലപ്പുഴ കൂട്ടായ്മയുടെ ഓണാഘോഷത്തിൽ പങ്കെടുത്തവർ
റിയാദ്: ആലപ്പുഴ പ്രവാസി കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന് (ഇവ) റിയാദ് സുലൈ എക്സിറ്റ് 16ലെ മോവാസമം ഇസ്തിറാഹയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബീറ്റ്സ് റിയാദ് ടീമിന്റെ ചെണ്ടമേളം, ഗാനമേള, വടംവലി, മറ്റു കായിക മത്സരങ്ങൾ എന്നിവ അരങ്ങേറി. പ്രസിഡൻറ് ആൻറണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് ഗോപിനാഥൻ സ്വാഗതം പറഞ്ഞു. മുതിർന്ന അംഗമായ ഹരി നായരെ ജോയിൻറ് ജീവകാരുണ്യ കൺവീനർ സാനു മാവേലിക്കര പൊന്നാട അണിയിച്ച് ആദരിച്ചു. സുരേഷ് ആലപ്പുഴ, കിഷോർ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ‘ഇവ’ കുടുംബത്തിലെ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും കൂടാതെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും ഓണ പരിപാടിക്ക് ഇമ്പമേകി. സിജു പീറ്റർ, അജിൻ സിബി, ആസിഫ് ഇഖ്ബാൽ, താഹിർ, ജുഗൽ, അമൽ, സുൽഫി ആൻഡ് ഹെർഫി ടീം എന്നിവരുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളം ഒരുക്കി.
നിഖിൽ, രാഗേന്ദു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ, വടംവലി എന്നിവ എല്ലാവരും ആസ്വദിച്ചു.
നിസാർ മുസ്തഫ, ഹാഷിം ചെയ്യാംവെളി, ബദർ കാസിം, ടി.എൻ.ആർ നായർ, ആസിഫ് ഇക്ബാൽ, ബിജു പാതിരപ്പള്ളി, തഹിർ കാക്കഴം, അബ്ദുൽ അസീസ്, ബിബിൻ, അൻസാർ, ഷാജി പുന്നപ്ര, ജുഗൽ, ജയരാജ്, ഫൈസൽ അഹമ്മദ്, സാബു, ഷാജഹാൻ, ബിന്ദു ടീച്ചർ, നൗമിതാ ബദർ, റീന സിജു, പ്രവീണ രാജേഷ്, സീന നിസാര്‍ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്കി.ജീവകാരുണ്യ കൺവീനർ സിജു പീറ്റർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

