Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് അൽ ഒലയ്യ റോഡിൽ...

റിയാദ് അൽ ഒലയ്യ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങുന്നു

text_fields
bookmark_border
റിയാദ് അൽ ഒലയ്യ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങുന്നു
cancel
camera_alt

 റി​യാ​ദിലെ റോഡിൽ നടക്കുന്ന നവീകരണ പ്രവൃത്തികൾ (ഫയൽ ചിത്രം)

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് നഗരത്തിലെ പ്രധാന പാതകളിലൊന്നായ അൽ ഒലയ്യ റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. റോഡുകളുടെ നിലവാരം മെച്ചപ്പെടുത്താനും യാത്രാസുരക്ഷ ഉറപ്പാക്കാനുമായി റിയാദ് നഗരസഭയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. സെപ്റ്റംബർ ആദ്യവാരം മുതൽ പണികൾ ആരംഭിക്കും.

കിങ് സൽമാൻ റോഡ് മുതൽ അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡ് വരെയുള്ള അൽ ഒലയ്യ റോഡിന്റെ ഇരുവശങ്ങളിലുമാണ് പ്രധാനമായും പ്രവൃത്തികൾ നടക്കുന്നത്. റോഡ് ശൃംഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നഗരത്തിലെ യാത്രാസൗകര്യങ്ങൾ സുഗമമാക്കുന്നതിനുമായി നടപ്പാക്കുന്ന ഈ പദ്ധതി നവംബർ 25 വരെ നീണ്ടുനിൽക്കും. ഇതുവഴി കടന്നുപോകുന്ന യാത്രക്കാരും വാഹന ഉടമകളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsRiyadhsudi arabiastartedMaintenanceroad
News Summary - Riyadh Al-Olayya Road Repairs Begin
Next Story