Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്...

റിയാദ് വിമാനത്താവളത്തിലെ നവീകരിച്ച രണ്ടാം ടെർമിനൽ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
റിയാദ് വിമാനത്താവളത്തിലെ നവീകരിച്ച രണ്ടാം ടെർമിനൽ ഉദ്​ഘാടനം ചെയ്​തു
cancel
Listen to this Article

റിയാദ്: തലസ്ഥാന നഗരിയിലെ കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തി​ന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾക്ക് തുടക്കമായി. നവീകരിച്ച അന്താരാഷ്​ട്ര ടെർമിനൽ 2-​ന്റെ ഉദ്ഘാടനവും, ടെർമിനലുകൾ 1, 2 എന്നിവയുടെ വികസന പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ നിർവഹിച്ചു.

പ്രതിവർഷം 60 ലക്ഷത്തിൽ നിന്നും 1.4 കോടി യാത്രക്കാരെ ഉൾക്കൊള്ളാവുന്ന രീതിയിലേക്ക് ശേഷി വർധിപ്പിച്ചു. ലോകനിലവാരത്തിലുള്ള രൂപകൽപനയിലും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും മികച്ച സേവന നിലവാരം ഉറപ്പാക്കിയുമാണ്​ ടെർമിനൽ നവീകരണം പൂർത്തിയാക്കിയത്​. ആഗോള സമ്മേളനങ്ങൾക്കും സാമ്പത്തിക സംരംഭങ്ങൾക്കുമുള്ള രാജ്യാന്തര കേന്ദ്രമായി റിയാദിനെ മാറ്റുകയാണ്​ ലക്ഷ്യം.

ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ, കിങ് ഖാലിദ് വിമാനത്താവളം ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളോട് മത്സരിക്കത്തക്ക രീതിയിലുള്ള ഒരു വാസ്തുവിദ്യ നാഴികക്കല്ലായി മാറിയെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഗതാഗത, ലോജിസ്​റ്റിക് മന്ത്രാലയത്തി​ന്റെ മേൽനോട്ടത്തിൽ നടന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. റിയാദ് ഇപ്പോൾ ആഗോള അവസരങ്ങളുടെയും ഫോറങ്ങളുടെയും സംഗമ കേന്ദ്രമാണ്. ഈ വികസനം നഗരത്തി​ന്റെ വളർച്ചയ്ക്ക് കരുത്തേകു​മെന്നും അമീർ ഫൈസൽ ബിൻ ബന്ദർ ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ദ്രുതഗതിയിലുള്ള വർധനവിനുള്ള കൃത്യമായ മറുപടിയാണ് ഈ വികസനമെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അൽജാസർ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ്​ അബ്​ദുൽ അസീസ് അൽദുവൈലിജ് വ്യക്തമാക്കി.

നേട്ടങ്ങൾ:

1. മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പാക്കുന്നു.

2. വ്യോമയാന പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.

3. അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New terminal openking khalid international airportRiyadh Governor
News Summary - Riyadh Airport's renovated second terminal inaugurated
Next Story