Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്-​ചൈ​ന പു​തി​യ...

റി​യാ​ദ്-​ചൈ​ന പു​തി​യ വ്യോ​മ​പാ​ത ആ​രം​ഭി​ച്ച​താ​യി റി​യാ​ദ് എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി

text_fields
bookmark_border
inaugration of new flight route
cancel
camera_alt

റി​യാ​ദി​നും ബീ​ജിം​ങി​നു​മി​ട​യി​ൽ പു​തി​യ വ്യോ​മ​പാ​ത​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന്

റി​യാ​ദ്​: റി​യാ​ദി​നെ​യും ബീ​ജി​ങ്ങിനെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ‘ചൈ​ന സ​തേ​ൺ എ​യ​ർ​ലൈ​ൻ​സു’​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ വ്യോ​മ​പാ​ത ആ​രം​ഭി​ച്ച​താ​യി റി​യാ​ദ് എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളും രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ദേ​ശീ​യ സി​വി​ൽ ഏ​വി​യേ​ഷ​ൻ സ്ട്രാ​റ്റ​ജി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി പ​റ​ഞ്ഞു.

ചൈ​ന​ക്കും സൗ​ദി​ക്കു​മി​ട​യി​ൽ സ്ഥി​രം വി​മാ​ന സ​ർ​വി​സി​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​താ​യി അ​ടു​ത്തി​ടെ​യാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ൽ ചൈ​ന​ക്കും സൗ​ദി​ക്കു​മി​ട​യി​ൽ നാ​ല്​ യാ​ത്ര വി​മാ​ന​ങ്ങ​ളും മൂ​ന്ന്​ എ​യ​ർ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളു​മാ​ണ്​ സ​ർ​വിസ്​ ന​ട​ത്തു​ക​യെ​ന്നും അ​തോ​റി​റ്റി സൂ​ചി​പ്പി​ച്ചി​രു​ന്നു.

പു​തി​യ പാ​ത​യു​ടെ സ​മാ​രം​ഭം രാ​ജ്യ​ത്തി​നും ചൈ​ന​ക്കും ഇ​ട​യി​ൽ നേ​രി​ട്ടു​ള്ള എ​യ​ർ ക​ണ​ക്റ്റി​വി​റ്റി ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​മ്പ​നി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന്​ റി​യാ​ദ് എ​യ​ർ​പോ​ർ​ട്ട് സി.​ഇ.​ഒ അ​യ്​​മ​ൻ അ​ബു അ​ബാ​ബ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും നി​ല​വി​ലു​ള്ള നി​ക്ഷേ​പ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് കൂ​ടു​ത​ൽ ചൈ​നീ​സ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സൗ​ദി സ​ന്ദ​ർ​ശി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണി​തെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsFlight routeRiyadh Airport Company
News Summary - Riyadh Airport company started new flight route between Riyadh and China
Next Story