Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ തെലങ്കാന സ്വദേശി മരിച്ചു; മൃതദേഹം റിയാദിൽ ഖബറടക്കി

text_fields
bookmark_border
റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ തെലങ്കാന സ്വദേശി മരിച്ചു; മൃതദേഹം റിയാദിൽ ഖബറടക്കി
cancel

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാന സ്വദേശി ശൈഖ് സയ്യിദാണ് (39) മരിച്ചു. മൃതദേഹം റിയാദിൽ ഖബറടക്കി. ഒക്ടോബർ 10ന് റിയാദ് വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലുണ്ടായ ഹൂതി ആക്രമണത്തിലാണ് സയ്യിദിന് ഗുരുതരമായി പരിക്കേറ്റത്. ടെർമിനലിലെ സ്റ്റാർബക്സ് ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് ശരീരത്തിന്റെ ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് റിയാദിലെ നാഷനൽ ഗാർഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

സഹോദരങ്ങളായ അബ്ദുൽ ഹമീദും അബ്ദുൽ റഹ്മാനും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. പരേതനായ ശൈഖ് അഹമ്മദിന്റെയും ഷമീമിന്റെയും മകനാണ്. ഭാര്യ നിഷാത്. മക്കൾ: അൽവിയ, സാറ, സയാൻ. മരണാനന്തര നടപടികളും ഖബറടക്കത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഫീഖ് തെലങ്കാനയുടെ നേതൃത്വത്തിൽ രംഗത്തുണ്ടായിരുന്നു. റിയാദിലെ ഇന്ത്യൻ എംബസിയും ആവശ്യമായ സഹായങ്ങളുമായി കൂടെ ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh airport attack Telangana native died
Next Story