Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് വിമാനത്താവള ആക്രമണം; ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും

text_fields
bookmark_border
റിയാദ് വിമാനത്താവള ആക്രമണം;  ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
cancel

റിയാദ്: റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ അലി മുഹമ്മദ് അലിയാണ് മരിച്ചത്. അലിയുടെ ഭാര്യയും മക്കളും പരിക്കേറ്റ് ചികിത്സയിലാണ്.

കുടുംബവുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടുവരികയാണെന്നും, മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള പിന്തുണയും സഹായങ്ങളും ഉറപ്പാക്കുമെന്നും അധികൃർ വ്യക്തമാക്കി. റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ആകെ 13 പേർ മരിക്കുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി ശക്തമായ ഇടപെടലുകൾ നടത്തിവരികയാണ്.ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിച്ച ഔദ്യോഗിക വിവരം. അതിലൊരാളാണ് മരിച്ചത്.

പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും സുരക്ഷയും നേരിട്ട് വിലയിരുത്തുന്നതിനായി എംബസി അധികൃതർ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി എംബസി ഉദ്യോഗസ്ഥർ വിവിധ ആശുപത്രികൾ സന്ദർശിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നും എംബസി അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Airport Attack: Mortal remains of Hyderabad native to be repatriated home
Next Story