Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് വിമാനത്താവള ആക്രമണം; പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആരോഗ്യ മന്ത്രി സന്ദർശിച്ചു

text_fields
bookmark_border
റിയാദ് വിമാനത്താവള ആക്രമണം;  പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആരോഗ്യ മന്ത്രി സന്ദർശിച്ചു
cancel

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ സന്ദർശിച്ചു. സന്ദർശന വേളയിൽ പരിക്കേറ്റവരുടെ ആരോഗ്യനില അന്വേഷിക്കുകയും അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ചികിത്സ സേവനങ്ങളും പുരോഗതിയും മന്ത്രി വിലയിരുത്തി.

ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിൽ നിന്ന് വിവരങ്ങൾ തേടി. പരിക്കേറ്റവർക്ക് ആവശ്യമായ പരിചരണം നൽകാനും അവർ പൂർണമായി സുഖം പ്രാപിക്കുന്നത് വരെ കാര്യങ്ങൾ നിരീക്ഷിക്കാനും ആരോഗ്യ സംവിധാനം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ട അധികാരികൾ വിലയിരുത്തുന്നതിന്റെയും പരിക്കേറ്റവരുടെ അവസ്ഥ നേരിട്ട് കണ്ട് അവർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ പുരോഗതി ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ സന്ദർശനം.

കഴിഞ്ഞ ദിവസം കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരെ റിയാദിലെ വിവിധ ആശുപപ്രതികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണം നടന്ന സ്ഥലത്തിന് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്. പിന്നീട് ആവശ്യമായ ചികിത്സക്ക് വലിയ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. 64ൽ അധികം ആളുകളെ റിയാദിലെ ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രി സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.

പ്രിൻസസ് നൂറ സർവകലാശാലാ ആശുപത്രി, കിങ് ഫഹദ് മെഡിക്കൽ സിറ്റി എന്നിവിടങ്ങളിലും റിയാദിലെ മറ്റ് ആശുപത്രികളിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതലാളുകളുടെയും പരിക്ക് ഗുരുതരമല്ല. പരിമിതമായ കേസുകൾ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

ചിലർക്ക് പൊള്ളലേറ്റപ്പോൾ മറ്റ് ചിലർക്ക് ശരീരത്തിൽ ക്ഷതങ്ങളും എല്ലുകൾക്ക് പൊട്ടലും സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാവർക്കും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ആരോഗ്യ സേവനങ്ങൾ ആവശ്യമായി വരുന്ന കേസുകളിൽ അത് സൗജന്യമായി ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh airport attack; Health Minister visited those undergoing treatment for injuries
Next Story