Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് എയർ 28 പുതിയ ബോയിങ് ഡ്രീംലൈനർ വിമാനങ്ങൾ കൂടി സ്വന്തമാക്കും

text_fields
bookmark_border
ആകെ വിമാനങ്ങളുടെ എണ്ണം 67 ആയി ഉയരും
റിയാദ് എയർ 28 പുതിയ ബോയിങ് ഡ്രീംലൈനർ വിമാനങ്ങൾ കൂടി സ്വന്തമാക്കും
cancel

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ, സർവീസുകൾ വിപുലീകരിക്കുന്നതി​െൻറ ഭാഗമായി 28 ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ കൂടി വാങ്ങുന്നു. യുകെയിൽ നടന്ന ഫാൻബറോ ഇൻറർനാഷനൽ എയർഷോയിൽ വെച്ച്​ കരാറൊപ്പിടൽ പ്രഖ്യാപിച്ചു. പുതിയ കരാറോടെ കമ്പനി വാങ്ങാൻ നിശ്ചയിച്ചിട്ടുള്ള ആകെ ഡ്രീംലൈനർ വിമാനങ്ങളുടെ എണ്ണം 67 ആയി ഉയർന്നു.

റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ്, ബോയിങ് കൊമേഴ്‌സ്യൽ എയർപ്ലെയ്ൻസ് സി.ഇ.ഒ സ്​റ്റെഫാനി പോപ്പ് എന്നിവർ കരാറിൽ ഒപ്പുവെച്ചു. മുൻപ് നിശ്ചയിച്ചിരുന്ന ഓപ്ഷനുകളിലെ 20 വിമാനങ്ങളെ വിപണിയിലെ ഏറ്റവും വലിയ മോഡലായ ബോയിങ് 787-10 ശ്രേണിയിലേക്ക് മാറ്റാനും തീരുമാനമായി. ആധുനികവും ഇന്ധനക്ഷമതയേറിയതുമായ വിമാനശേഖരം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.

നിലവിലുള്ള 787-9 മോഡലിനേക്കാൾ 50 സീറ്റുകൾ അധികമുള്ള 787-10 വിമാനങ്ങൾ, ഇന്ധന ഉപഭോഗത്തിലും കാർബൺ ഉദ്വമനത്തിലും 25 ശതമാനം വരെ കുറവ് വരുത്തും. ഇരു മോഡലുകളിലും ഒരേപോലെയുള്ള കോക്ക്പിറ്റ് ഡിസൈനും സാങ്കേതിക അറ്റകുറ്റപ്പണികളും ആയതിനാൽ കമ്പനിയുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയും. കൂടാതെ ഉയർന്ന കാബിൻ ഹ്യുമിഡിറ്റി ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കും.

ബോയിങ് 787 വിമാനങ്ങൾക്കായുള്ള ബാക്കി ഓപ്ഷനുകൾ സജീവമാക്കുന്നത് മുൻനിര വിമാനക്കമ്പനിയാകാനുള്ള യാത്രയിലെ നാഴികക്കല്ലാണെന്നും, ഇത് യാത്രക്കാരുടെയും ചരക്കുനീക്കത്തി​െൻറയും ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുമെന്നും സി.ഇ.ഓ ടോണി ഡഗ്ലസ് വ്യക്തമാക്കി. സൗദി പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടി​െൻറ പൂർണ ഉടമസ്ഥതയിലുള്ള റിയാദ് എയർ, സൗദി വിഷൻ 2030-​െൻറ ഭാഗമായി റിയാദിനെ 2030-ഓടെ ലോകത്തെ നൂറിലധികം നഗരങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തി​െൻറ എണ്ണയിതര സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ പദ്ധതിയിലൂടെ 2030-ഓടെ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടും. അതോടൊപ്പം സൗദിയുടെ എണ്ണയിതര ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് 20 ബില്യൺ യുഎസ് ഡോളറിലധികം സംഭാവന നൽകാനും റിയാദ് എയറിലൂടെ സാധ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Air will acquire 28 more new Boeing Dreamliner aircraft
Next Story