Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് എയർ...

റിയാദ് എയർ ചിറകുവിരിച്ചു​; കന്നി സർവിസ്​ ലണ്ടനിലേക്ക്​

text_fields
bookmark_border
റിയാദ് എയർ ചിറകുവിരിച്ചു​; കന്നി സർവിസ്​ ലണ്ടനിലേക്ക്​
cancel

റിയാദ്​: ചിറകുവിരിച്ച്​ സൗദി അറേബ്യയുടെ സ്വപ്​ന പദ്ധതികളിലൊന്ന്​. പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടി​െൻറ അനുബന്ധ സ്ഥാപനമായി ആരംഭിച്ച പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറി​െൻറ ആദ്യ സർവിസ്​ ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലേക്ക്​ പുറപ്പെട്ടു. റിയാദ് കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടൻ ഹീത്രോയിലേക്കുള്ള ആർ.എക്സ് 401 വിമാനമാണ്​ വ്യാഴാഴ്​ച ഔദ്യോഗിക സർവിസ്​ ഉദ്​ഘാടനമായി കന്നി പറക്കൽ നടത്തിയത്​. അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനമാണിത്​.

ആഗോള വ്യോമയാന ബന്ധങ്ങളുടെയും വ്യത്യസ്​ത യാത്രാനുഭവങ്ങളുടെയും പുതിയൊരു യുഗത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. നിർമാണം പൂർത്തിയായി ആദ്യ ബോയിങ് 787-9 ഡ്രീംലൈനർ വിമാനം ജൂൺ അഞ്ചിനാണ്​ റിയാദിലെത്തിയത്​​. ഏഴിന് മൂന്നാമത്തെ വിമാനവും എത്തിയതോടെ ഉദ്ഘാടന പറക്കലിന് റിയാദ്​ എയർ​ തീരുമാനിക്കുകയായിരുന്നു​.

‘റോഡ് ടു ടേക്ക് ഓഫ്’ പ്രവർത്തന പരിപാടിയുടെ ഭാഗമായി ‘ജമീല’ എന്ന് പേരിട്ടിരിക്കുന്ന റിസർവ് വിമാനം ഉപയോഗിച്ച് കഴിഞ്ഞവർഷം ഒക്ടോബറിൽ തന്നെ റിയാദ് എയർ ലണ്ടനിലേക്ക് ദിവസേനയുള്ള പരീക്ഷണ സർവീസുകൾ ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ ഡ്രീംലൈനർ വിമാനം സർവീസിന് എത്തിക്കുന്നത് കമ്പനിയെ സംബന്ധിച്ച് സുപ്രധാന നാഴികക്കല്ലാണ്.

തങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ കൂടുതൽ പുരോഗമിച്ച ഘട്ടത്തിലേക്ക് നീങ്ങാനുള്ള സന്നദ്ധതയാണ് ഈ വിമാനം സ്ഥിരീകരിക്കുന്നതെന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് വ്യക്തമാക്കി. ജൂലൈ ഒന്നിന് നിശ്ചയിച്ചിരുന്ന ഷെഡ്യൂളിന് മുമ്പായി പുതിയ ബോയിങ് 787-9 ഡ്രീംലൈനർ സർവീസ് ആരംഭിക്കാൻ സാധിച്ചത് ടീമുകളുടെയും പങ്കാളികളുടെയും ഉയർന്ന കാര്യക്ഷമതയെയാണ് കാണിക്കുന്നത്. സേവന നിലവാരം ഒട്ടും ചോർന്നുപോകാതെ വളർച്ച വേഗത്തിലാക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യോമബന്ധം കൂടുതൽ ദൃഢമാക്കുന്ന ഈ റൂട്ടിൽ പതിവ് ദൈനംദിന വിമാന സർവീസുകൾ തുടരുന്നതാണ്. ഫ്ലൈറ്റ് ആർ.എക്സ് 401 റിയാദിൽ നിന്ന് പുലർച്ചെ 2.35-ന് പുറപ്പെട്ട് രാവിലെ 7.30-ന് ലണ്ടനിൽ എത്തിച്ചേരും. മടക്ക വിമാനമായ ആർ.എക്സ് 402 അതത് നഗരങ്ങളുടെ പ്രാദേശിക സമയം അനുസരിച്ച് രാവിലെ 9.35-ന് ലണ്ടനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.05-ന് റിയാദിൽ വന്നിറങ്ങുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LondonSaudi ArabiaRiyadh Air
News Summary - Riyadh Air spreads its wings; maiden service to London
Next Story