Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് എ​യ​റും...

റി​യാ​ദ് എ​യ​റും സൗ​ദി​യ​യും കൈ​കോ​ർ​ക്കു​ന്നു; വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി ന​ട​പ​ടി​ക​ൾ എ​ളു​പ്പം

text_fields
bookmark_border
റി​യാ​ദ് എ​യ​റും സൗ​ദി​യ​യും കൈ​കോ​ർ​ക്കു​ന്നു; വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി ന​ട​പ​ടി​ക​ൾ എ​ളു​പ്പം
cancel
camera_alt

റി​യാ​ദ് എ​യ​ർ, സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്​ പ്ര​തി​നി​ധി​ക​ൾ കോ​ഡ്​ ഷെ​യ​റി​ങ്​ ​ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ളാ​യ റി​യാ​ദ് എ​യ​റും സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സും (സൗ​ദി​യ) ത​മ്മി​ൽ പു​തി​യൊ​രു സാ​ങ്കേ​തി​ക പ​ങ്കാ​ളി​ത്ത​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണ​ത്തി​െൻറ ആ​ദ്യ ഘ​ട്ട​മാ​ണി​ത്. ഈ ​കൂ​ട്ടു​കെ​ട്ടി​ലൂ​ടെ സൗ​ദി​ക്ക​ക​ത്തും പു​റ​ത്തോ​ട്ടു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കാ​നും യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ്സ​ങ്ങ​ളി​ല്ലാ​ത്ത സു​ഗ​മ​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​െൻറ ഭാ​ഗ​മാ​യി റി​യാ​ദ് എ​യ​ർ ത​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളെ സൗ​ദി​യ​യു​ടെ പാ​സ​ഞ്ച​ർ സി​സ്​​റ്റ​വു​മാ​യി ബ​ന്ധി​പ്പി​ച്ചു. ഇ​തോ​ടെ ഇ​രു ക​മ്പ​നി​ക​ൾ​ക്കും ഒ​ന്നി​ച്ച് ഡി​ജി​റ്റ​ൽ കോ​ഡ്-​ഷെ​യ​റി​ങ്​ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കും. റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് സൗ​ദി​യ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആ​റ് പ്ര​ധാ​ന ആ​ഭ്യ​ന്ത​ര റൂ​ട്ടു​ക​ളി​ൽ റി​യാ​ദ് എ​യ​ർ ത​ങ്ങ​ളു​ടെ ‘RX’ കോ​ഡ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തും.

അ​ബ​ഹ, അ​ൽ ഖ​സീം, ദ​മ്മാം, ജി​ദ്ദ, മ​ദീ​ന, ത​ബൂ​ക്ക് എ​ന്നി​വ​യാ​ണ് ഈ ​ആ​റ് ന​ഗ​ര​ങ്ങ​ൾ. ഇ​ത് രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യോ​മ​ബ​ന്ധം ശ​ക്ത​മാ​ക്കു​ക​യും ഇ​രു എ​യ​ർ​ലൈ​നു​ക​ളു​ടെ​യും ശൃം​ഖ​ല വി​ക​സി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

ഈ ​ആ​റ് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള സൗ​ദി​യ​യു​ടെ പ്ര​തി​ദി​ന സ​ർ​വീ​സു​ക​ളി​ൽ ‘ആ​ർ.​എ​ക്സ്’ കോ​ഡ് വ​രു​ന്ന​തോ​ടെ, റി​യാ​ദ് എ​യ​ർ വി​മാ​ന​ങ്ങ​ളു​ടെ യാ​ത്രാ​സ​മ​യം ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​ന്ന്​ മു​ത​ൽ നാ​ല്​ വ​രെ​യു​ള്ള ടെ​ർ​മി​ന​ലു​ക​ളി​ൽ നി​ന്നാ​ണ് ഇ​രു ക​മ്പ​നി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ണ​ക്റ്റി​ങ്​ യാ​ത്ര​ക്കാ​ർ​ക്ക് ഏ​ത്​ റൂ​ട്ടി​ലും ഒ​രൊ​റ്റ ടി​ക്ക​റ്റി​ൽ യാ​ത്ര ബു​ക്ക് ചെ​യ്യാ​നും, ല​ഗേ​ജ് ഇ​ട​യി​ൽ വെ​ച്ച് എ​ടു​ക്കാ​തെ നേ​രി​ട്ട് അ​വ​സാ​ന ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് ചെ​ക്ക്-​ഇ​ൻ ചെ​യ്യാ​നും സാ​ധി​ക്കും. ദ​മ്മാ​മി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് റി​യാ​ദ് വ​ഴി മാ​ഡ്രി​ഡി​ലേ​ക്കും, ക്വാ​ലാ​ലം​പൂ​രി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് റി​യാ​ദ് വ​ഴി മ​ദീ​ന​യി​ലേ​ക്കും ഒ​റ്റ ടി​ക്ക​റ്റി​ൽ ബാ​ഗേ​ജ് ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലാ​തെ എ​ളു​പ്പ​ത്തി​ൽ യാ​ത്ര ചെ​യ്യാം.

റി​യാ​ദ് എ​യ​റി​ലെ ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്ക് സൗ​ദി​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലു​ള്ള സൗ​ദി​യ​യു​ടെ വി​ഐ​പി ലോ​ഞ്ചു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ലാം ടെ​ർ​മി​ന​ൽ വ​ഴി സൗ​ദി​യ ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​മ്പോ​ഴും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. വ​രും മാ​സ​ങ്ങ​ളി​ൽ റി​യാ​ദ് എ​യ​റി​െൻറ ‘സ​ഫീ​ർ’, സൗ​ദി​യ​യു​ടെ ‘അ​ൽ ഫു​ർ​സാ​ൻ’ എ​ന്നീ യാ​ത്രാ റി​വാ​ർ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം പോ​യി​ൻ​റു​ക​ൾ നേ​ടാ​നും ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള അ​വ​സ​ര​മൊ​രു​ങ്ങും. യോ​ഗ്യ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ലോ​ഞ്ച് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക​രാ​റു​ക​ളും നി​ല​വി​ൽ വ​രും.

അ​തോ​ടൊ​പ്പം റി​യാ​ദ് എ​യ​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളി​ൽ സൗ​ദി​യ ത​ങ്ങ​ളു​ടെ ‘എ​സ്.​വി’ കോ​ഡ് ചേ​ർ​ക്കാ​നും പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ഇ​ത് സൗ​ദി​യ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ വി​മാ​ന സ​മ​യ​ങ്ങ​ളും ക​ണ​ക്റ്റി​വി​റ്റി​യും ന​ൽ​കും. FLYR, INK, Amadeus എ​ന്നീ സാ​ങ്കേ​തി​ക പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ശേ​ഷ​മാ​ണ് ഇ​രു ക​മ്പ​നി​ക​ളും ഈ ​സം​വി​ധാ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ 15-ഓ​ളം എ​യ​ർ​ലൈ​നു​ക​ളു​മാ​യി റി​യാ​ദ് എ​യ​ർ നി​ല​വി​ൽ ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhairlineSaudi ArabiaRiyadh Air
News Summary - Riyadh Air and Saudi join hands
Next Story