Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​...

റി​യാ​ദ്​ വാ​ഹ​നാ​പ​ക​ടം: മ​യ്യി​ത്തു​ക​ൾ ഇ​ന്ന്​ ദ​മ്മാ​മി​ൽ ഖ​ബ​റ​ട​ക്കും

text_fields
bookmark_border
റി​യാ​ദ്​ വാ​ഹ​നാ​പ​ക​ടം: മ​യ്യി​ത്തു​ക​ൾ ഇ​ന്ന്​ ദ​മ്മാ​മി​ൽ ഖ​ബ​റ​ട​ക്കും
cancel
camera_alt

മു​നീ​ബ് ,വ​സീം 

ദ​മ്മാം: ക​ഴി​ഞ്ഞ ദി​വ​സം റി​യാ​ദി​ന​ടു​ത്ത അ​ല്‍ റെ​യ്‌​നി​ല്‍ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹം അ​ന​ന്ത​ര ന​ട​പ​ടി​ക​ള്‍ക്കു​ശേ​ഷം ചൊ​വ്വാ​ഴ്​​ച​ ഉ​ച്ച​യോ​ടെ ദ​മ്മാ​മി​ല്‍ ഖ​ബ​റ​ട​ക്കും. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ മ​യ്യി​ത്തു​ക​ൾ ദ​മ്മാ​മി​ൽ എ​ത്തി​ച്ചി​രു​ന്നു. ളു​ഹ​ർ ന​മ​സ്​​കാ​രാ​ന​ന്ത​രം 91ലെ ​പ​ള്ളി​യി​ൽ മ​യ്യി​ത്ത്​ ന​മ​സ്​​കാ​രം ന​ട​ക്കും.

ചെ​മ്മാ​ട് പ​ന്താ​ര​ങ്ങാ​ടി വ​ലി​യ​പീ​ടി​യേ​ക്ക​ല്‍ മു​ഹ​മ്മ​ദ് അ​ലി​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് വ​സീം (30), കോ​ഴി​ക്ക​ര​മാ​ട്ടി​ല്‍ മു​ബാ​റ​ക്കി​‍െൻറ മ​ക​ന്‍ അ​ലി മു​ഹ​മ്മ​ദ് മു​നീ​ബ് (29) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

ദ​മ്മാ​മി​ല്‍ ഇ​റാം ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള കാ​ക്കു വേ​ള്‍ഡ് ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​വ​ര്‍ പെ​രു​ന്നാ​ള്‍ അ​വ​ധി ആ​ഘോ​ഷ​ത്തി​നാ​യി അ​ബ​ഹ​യി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചി​രു​ന്നു. സൗ​ദി പൗ​ര​ന്‍ ഓ​ടി​ച്ച പി​ക് അ​പ് വാ​നു​മാ​യി ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മു​നീ​ബാ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ശ​ക്കീ​ല്‍ ത​യ്യാ​ല പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് പി​ക് അ​പ് വാ​നി​ന് തീ​പി​ടി​ക്കു​ക​യും സൗ​ദി പൗ​ര​ന്‍ സം​ഭ​വ​സ്ഥ​ല​ത്ത് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. പ​രി​ക്കു​ക​ളോ​ടെ അ​ദ്ദേ​ഹ​ത്തി​‍െൻറ ഭാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.വ​സീ​മി​‍െൻറ​യും മു​നീ​ബി​‍െൻറ​യും മ​ര​ണം ചെ​മ്മാ​ട് പ​ന്താ​ര​ങ്ങാ​ടി ഗ്രാ​മ​ത്തി‍െൻറ തേ​ങ്ങ​ലാ​യി മാ​റി. സി​ദ്ദീ​ഖ്​ തു​വ്വൂ​രും നാ​സ്​ വ​ക്ക​വും ചേ​ർ​ന്നാ​ണ് റി​യാ​ദി​ൽ​നി​ന്ന്​ മ​യ്യി​ത്തു​ക​ൾ ദ​മ്മാ​മി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - Riyadh Accident: Bodies to be buried in Dammam today
Next Story