ചരിത്രസന്ദർശനത്തിന് കാത്ത് റിയാദ്
text_fieldsറിയാദ്: ഇന്നും നാളെയും ലോകത്തിെൻറ മുഴുവൻ ശ്രദ്ധയും റിയാദിൽ കേന്ദ്രീകരിക്കപ്പെടും. അമേരിക്കൻ പ്രസിഡൻറിെൻറയും 50 ലേറെ അറബ്, ഇസ്ലാമിക രാഷ്ട്രത്തലവൻമാരുടെയും സാന്നിധ്യവും ഇവിടെ നടക്കുന്ന ചർച്ചകളുടെ അജണ്ടയും തന്നെ കാരണം. ലോകത്തിെൻറ സമീപഭാവിയെ ഏറെ നിർണായകമായി സ്വാധീനിക്കുന്ന തീരുമാനങ്ങളാകും റിയാദിൽ നിന്നുണ്ടാകുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. തെൻറ ആദ്യ വിദേശ സന്ദർശനത്തിനായി സൗദി അറേബ്യയെ ട്രംപ് തെരഞ്ഞെടുത്തപ്പോൾ തന്നെ ലോകത്തിന് നൽകിയത് ശക്തമായ ഒരു സന്ദേശമാണ്. വിദേശനയത്തിൽ സൗദി അറേബ്യക്ക് അമേരിക്ക നൽകുന്ന പ്രാധാന്യം അതിൽ വ്യക്തമായിരുന്നു. ട്രംപ് അധികാരമേറ്റ് അധികം കഴിയുന്നതിന് മുമ്പ് തന്നെ രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ വൈറ്റ്ഹൗസിൽ അദ്ദേഹത്തെ കണ്ടിരുന്നു. ഇപ്പോഴത്തെ സന്ദർശനത്തിന് വഴിപാകിയത് തന്നെ സമർഥമായ ആ നയതന്ത്രനീക്കമായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു.
സാഹചര്യത്തിെൻറ സാധ്യതകളും ഗൗരവവും തിരിച്ചറിഞ്ഞുള്ള ഒരുക്കങ്ങളാണ് സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്നത്. 50 ലേറെ ഇസ്ലാമിക രാഷ്ട്രങ്ങളെയും ഗൾഫ് സഹകരണ കൗൺസിൽ അംഗരാഷ്ട്രങ്ങളെയും ഉച്ചകോടികൾക്കായി റിയാദിലേക്ക് വിളിച്ചുവരുത്തിക്കഴിഞ്ഞു. ട്രംപിന് ഇസ്ലാമിക ലോകവുമായുള്ള ആദ്യ മുഖാമുഖത്തിനാണ് സൗദി അവസരമൊരുക്കുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങളിൻമേൽ സൗദി അറേബ്യക്കുള്ള സ്വാധീനത്തിനുള്ള നിദാനമാണ് ഇൗ ഉച്ചകോടി. ഇറാനും സിറിയയും ഒഴികെയുള്ള പ്രധാന ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാക്കളെല്ലാം എത്തുന്നുണ്ട്.
ഇൗ ചർച്ചകളിൽ ഭീകരവാദ, തീവ്രവാദ ഭീഷണിക്ക് പുറമേ സിറിയ, യമൻ, ഇറാൻ വിഷയങ്ങളും ചർച്ചയാകും. റിയാദിലെ സംഭവവികാസങ്ങൾ അപ്പേപ്പാൾ ലോകത്തെ അറിയിക്കുന്നതിനായി പ്രത്യേക വെബ്സൈറ്റ് തന്നെ ആരംഭിച്ചു കഴിഞ്ഞു. ‘പുതിയൊരു തുടക്കത്തിന് നാന്ദികുറിക്കുന്നു’ എന്നാണ് ഇംഗ്ലീഷ്, അറബി, ഫ്രഞ്ച് ഭാഷകളിലുള്ള വെബ്സൈറ്റിെൻറ പ്രഖ്യാപനം. വിഷൻ 2030 ൻ വിഭാവനം ചെയ്യുന്ന പദ്ധതിലക്ഷ്യങ്ങൾക്ക് ഗുണകരമാകുന്ന നിലയിൽ വലിയ വിദേശനിക്ഷേപങ്ങൾക്കും വിശാല സഹകരണത്തിനും ഇൗ ദിവസത്തെ ചർച്ചകൾ വഴിതുറക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
