യാര സ്കൂൾ രക്ഷിതാക്കളെ ആദരിച്ചു
text_fieldsറിയാദിലെ യാര ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പ്രിൻസിപ്പൽ ആസിമ സലീം ഉപഹാരം കൈമാറുന്നു
റിയാദ്: കോവിഡ് ദുരിതകാലത്ത് വിദ്യാർഥികൾക്കും അവരുടെ പഠനപ്രവർത്തനങ്ങൾക്കും ഒപ്പംനിന്ന മാതാപിതാക്കളെ റിയാദ് യാര ഇൻറർനാഷനൽ സ്കൂൾ ആദരിച്ചു. കുട്ടികൾക്ക് സാങ്കേതിക ഉപകരണങ്ങൾ, ഇൻറർനെറ്റ് സൗകര്യം എന്നിവ ഒരുക്കാനും സ്കൂൾ വിതരണ ചെയ്യുന്ന പരീക്ഷസാമഗ്രികൾ ശേഖരിക്കാനും കുട്ടികളുടെ ഉത്തരക്കടലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ച് യഥാസമയം സ്കൂളിൽ എത്തിക്കാനും രക്ഷിതാക്കൾ കാണിച്ച ആത്മാർഥതയും കൃത്യനിഷ്ഠയും എടുത്തുപറയേണ്ടതാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ആസിമ സലീം പറഞ്ഞു. അതിനാൽ രക്ഷിതാക്കൾ ആദരവും അംഗീകാരവും അർഹിക്കുന്നുവെന്ന് അവർ പറഞ്ഞു. ഓരോ രക്ഷിതാവിനും പ്രശംസഫലകം സമ്മാനിച്ചുകൊണ്ടാണ് സ്കൂൾ ആദരിക്കൽ ചടങ്ങ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

