സ്കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികൾക്ക് റിയാദ് ടാക്കീസ് സ്വീകരണം നൽകി
text_fieldsറിയാദ്: ബജാജ് ചേതക് സ്‌കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികളായ അഫ്സലിനും ബിലാലിനും റിയാദ് ടാക്കീസ് സ്വീകരണം നൽകി. മലസ് കിങ് അബ്ദുല്ല പാർക്ക് പരിസരത്ത് ചേർന്ന ചടങ്ങിൽ രക്ഷാധികാരി അലി ആലുവ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വി.ജെ. നസ്രുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ഉപദേശ സമിതിയംഗം നവാസ് ഒപ്പീസ്, കോഓഡിനേറ്റർ ഷൈജു പച്ച, ജോയന്റ് സെക്രട്ടറിമാരായ ഷമീർ കല്ലിങ്ങൽ, സജീർ സമദ്, വൈസ് പ്രസിഡന്റ് നബീൽ ഷാ, നാദിർഷ, സുലൈമാൻ വിഴിഞ്ഞം എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷഫീക്ക് പാറയിൽ സ്വാഗതവും ട്രഷറർ സിജോ മാവേലിക്കര നന്ദിയും പറഞ്ഞു. വി.ജെ. നസ്രുദ്ദീൻ, സാബിത് കൂരാച്ചുണ്ട്, ബഷീർ കരോളം എന്നിവർ അഫ്സലിനെയും ബിലാലിനെയും പൊന്നാട അണിയിച്ചു. ഇ.കെ. ലുബൈബ്, ഹരി കായംകുളം, അൻസാർ കൊടുവള്ളി, സാജിദ് നൂറനാട്, മുഹമ്മദ് അലി, ജോസ് കടമ്പനാട്, അമീർ ഖാൻ, നാസർ ആലുവ, ഷംസു തൃക്കരിപ്പൂർ, ഉമർ ബിൻ അലി, ഫൈസൽ, ഷിജു ബഷീർ, റജീസ്, ഷാനവാസ്, ജിൽ ജിൽ മാളവന, അബു മണ്ണാർക്കാട്, ഷഹനാസ്, സലിം പള്ളിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലഹരിവിരുദ്ധ ബോധവത്കരണവുമായാണ് 2000 മോഡൽ ബജാജ് ചേതക് സ്കൂട്ടറിൽ കാസർകോട് നയ്യാർമൂല സ്വദേശികളായ അഫ്സലിന്‍റെയും ബിലാലിന്‍റെയും ലോകസഞ്ചാരം.
കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച യാത്ര 16,800 കിലോമീറ്റർ താണ്ടിയാണ് റിയാദിലെത്തിയത്. പ്ലസ് ടു പഠനം കഴിഞ്ഞ ബിലാലും എ.സി മെക്കാനിക്ക് പരിശീലനം പൂർത്തീകരിച്ച അഫ്സലും റിയാദില്‍നിന്ന് ജിദ്ദ വഴി ജോർഡനിലേക്ക് പോകും. വീണ്ടും സൗദി അതിര്‍ത്തി വഴി ദമ്മാം പ്രവിശ്യയിലൂടെ ബഹ്‌റൈനിലെത്തും. ഖത്തര്‍ വഴി മറ്റു രാജ്യങ്ങളിലേക്കും പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

