ലോകസംഗീത വിസ്മയത്തിൽ ത്രസിച്ച് റിയാദ് സീസണിന് സമാപനം
text_fieldsറിയാദ്: റിയാദ് സീസൺ സമാപനത്തിെൻറ ഭാഗമായി ലോകപ്രശസ്ത സംഗീതവിസ്മയം. റിയാദിലെ ബൻബൻ ഗ്രൗണ്ടിൽ പ്രേത്യകം ഒരുക്കിയ വേദിയിലായിരുന്നു അറബ് യുവതക്ക് ആവേശം പകർന്ന എം.ഡി.എൽ ബീറ്റ്സിെൻറ സംഗീത പരിപാടി. വ്യാഴാഴ്ച ആരംഭിച്ച പരിപാടി മൂന്നുദിവസം നീണ്ടു. പതിനായിരങ്ങളാണ് ഇൗ സംഗീതവിസ്മയം ആസ്വദിക്കാൻ എത്തിയത്. അഞ്ചു സ്റ്റേജുകളാണ് ഉത്സവനഗരിയിൽ ഒരുക്കിയത്.
ലേസർ ൈലറ്റുകളുടെ അകമ്പടിയിൽ പാശ്ചാത്യ നൃത്തവും സംഗീതവും ചടുലതാളം തീർത്ത മൂന്നു രാത്രികളാണ് കഴിഞ്ഞുപോയത്. വിനോദസഞ്ചാരികളെയും സ്വദേശികളെയും ആകർഷിക്കുന്നതിെൻറ ഭാഗമായാണ് എൻറർടെയിൻമെൻറ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇത്തരം പരിപാടികൾ ഒരുക്കുന്നത്. വിഷൻ 2030െൻറ ഭാഗമാണ് ഇൗ പരിപാടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
