റിയാദിൽ പുതു ചരിത്രമെഴുതാൻ എഡ്യുകഫെ
text_fieldsറിയാദ്: ഇന്ത്യൻ വിദ്യാഭ്യാസ, കരിയർ രംഗത്ത് റിയാദിൽ പുതു ചരിത്രമെഴുതാൻ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന അന്താരാഷ ്ട്ര വിദ്യാഭ്യാസ, കരിയർ മേള ‘എഡ്യുകഫെ സീസൺ ത്രീ’. 5,000 വിദ്യാർഥികളും രക്ഷിതാക്കളും ഇതിനകം ഒാൺലൈനിൽ രജിസ്റ്റർ ച െയ്തു. വെള്ളിയാഴ്ച നാല് മണിയോടെ ഒാൺലൈൻ രജിസ്ട്രേഷൻ നിർത്തി. ഇനി സ്പോട്ട് രജിസ്ട്രേഷൻ മാത്രം. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ മേള നഗരിയിൽ ഒരുക്കിയ 40 രജിസ്ട്രേഷൻ കൗണ്ടറുകളിൽ ചിലത് സ്പോട്ട് രജിസ്ട്രേഷനുവേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. ഒാൺലൈൻ രജിസ്ട്രേഷന് കഴിയാത്തവർക്ക് രാവിലെ തന്നെ ഇവിടെ നേരിെട്ടത്തി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത് ടാഗ് നേടിയവർക്ക് മാത്രമേ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പ്രധാന സെഷനുകളിൽ പ്രവേശനം അനുവദിക്കൂ. എല്ലാ സെഷനുകളിലും പെങ്കടുക്കാൻ ആഗ്രഹിക്കുന്നവരെല്ലാം രജിസ്ട്രേഷൻ നടത്താൻ ശ്രദ്ധിക്കണം.
എല്ലാവർക്കും പ്രവേശനം പൂർണമായും സൗജന്യമാണ്. അതേസമയം ഒാഡിറ്റോറിയത്തോട് ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ തമ്പിെല കരിയർ മേള, എക്സ്പോ പോലുള്ള പരിപാടികൾ പൊതുജനത്തിന് രജിസ്ട്രേഷൻ കൂടാതെ തന്നെ സന്ദർശിക്കാം. രണ്ടുദിവസങ്ങളിലായി നടക്കുന്ന അറിവിെൻറ ഉത്സവം റിയാദിലെ ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത്രയും ബൃഹത്തായ പരിപാടി ആദ്യമായാണ്.
അതുകൊണ്ട് തന്നെ ചരിത്ര സംഭവമാക്കാൻ ഒരുങ്ങുകയാണ് സംഘാടകർ. വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വമ്പിച്ച പ്രതികരമാണുണ്ടാവുന്നതെന്നും പുതു ചരിത്രം തന്നെ രചിച്ച് മേളയിലേക്ക് വൻ ജനപ്രവാഹം തന്നെയുണ്ടാവുമെന്നാണ് കരുതുന്നതെന്നും സംഘാടകർ പറഞ്ഞു.
രജിസ്റ്റർ ചെയ്തവരും ചെയ്യാനുള്ളവരുമായ മുഴുവനാളുകളും ശനിയാഴ്ച രാവിലെ 7.30 മുതൽ മേള നഗരിയിലൊരുക്കിയ രജിസ്ട്രേഷൻ കൗണ്ടറുകളിൽ റിപ്പോർട്ട് ചെയ്യണം. കുട്ടികൾക്ക് വിദ്യാഭ്യാസവും ഭാവിയും സംബന്ധിച്ച കൃത്യമായ വഴികാട്ടിയാവും മേള. വൈജ്ഞാനികമായ ഉണർവ് പകരുന്നതോടൊപ്പം ഭാവി കരുപിടിപ്പിക്കേണ്ടത് എങ്ങനെയാണ്, മുന്നോട്ടുപോകാനുള്ള ശരിയായ പാത ഏതാണ് എന്നീ അറിവുകളാണ് പകരുന്നത്.
മേളയുടെ ഒരുക്കങ്ങളെല്ലാം സ്കൂൾ ഗ്രൗണ്ടിൽ പൂർത്തിയായി. വിശാലമായ തമ്പ് തന്നെ ഒരുക്കിയിരിക്കുകയാണ്.
ഉദ്ഘാടന ചടങ്ങും പ്രധാന സെഷനുകളും നടക്കുന്നത് സ്കൂൾ ഒാഡിറ്റോറിയത്തിലാണെങ്കിലും പൊതുജനത്തിനും മറ്റും ഇരിപ്പിട സൗകര്യമൊരുക്കുന്നതും കരിയർ മേള, വിവിധ വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ അണിനിരക്കുന്ന എക്സ്പോയും നടക്കുന്നതും തമ്പിലാണ്. ശനിയാഴ്ച രാവിലെ 7.30ന് തുടങ്ങി വൈകീട്ട് 4.30ന് അവസാനിക്കും വിധമാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിന് തുടങ്ങി ഉച്ചക്ക് ഒരുമണിയോടെ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
