Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപതിനഞ്ച്​ നൂറ്റാണ്ട്​...

പതിനഞ്ച്​ നൂറ്റാണ്ട്​ പഴക്കമുള്ള പുരാവസ്​തുക്കൾ റിയാദ്​ പ്രവിശ്യയിൽ കണ്ടെത്തി

text_fields
bookmark_border
പതിനഞ്ച്​ നൂറ്റാണ്ട്​ പഴക്കമുള്ള പുരാവസ്​തുക്കൾ റിയാദ്​ പ്രവിശ്യയിൽ കണ്ടെത്തി
cancel

റിയാദ്​: ഒന്നര സഹസ്രാബ്​ദം പഴക്കമുള്ള മൺപാത്രങ്ങളും കിണറും റിയാദ്​ പ്രവിശ്യയിൽ കണ്ടെത്തി. റിയാദ്​ നഗരത്തി​ൽ നിന്ന്​ 160 കിലോമീറ്റർ വടക്കുമാറി ഗൈലാൻ പുരാവസ്​തു മേഖലയിൽ നിന്നാണ്​ കണ്ടെത്തലെന്ന്​ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ്​ നാഷനൽ ഹെരിറ്റേജ്​ അറിയിച്ചു. മജ്​മഅ്​ ഗവർണറേറ്റിന്​ കീഴിൽ ഹുത്ത സുദൈറിലെ തുവൈഖ്​ മലനിരകളുടെ ചാരെ സുദൈർ താഴ്​വരയിലാണ്​ ഗൈലാൻ. ഇവിടെ കണ്ടെത്തിയ കിണറിനും അതിനുള്ളിൽൽ നിന്ന്​ കിട്ടിയ മൺപാത്രങ്ങളുടെ അവശിഷ്​ടങ്ങൾക്കും 1,500 വർഷത്തെ പഴക്കമുണ്ടെന്ന്​ പരിശോധനയിൽ തെളിഞ്ഞു.

ഗൈലാൻ പുരാവസ്​തു പ്രദേശം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇൗ വർഷം മാർച്ചിൽ നടന്ന ആദ്യത്തെ ഉദ്​ഖനനത്തിലൂടെയാണ്​ ഗൈലാൻ പൗരാണിക കൊട്ടാരക്കെട്ടി​​​െൻറ അവശിഷ്​ടങ്ങൾ കണ്ടെത്തിയത്​. സമുദ്രനിരപ്പിൽ നിന്ന്​ 684 മീറ്റർ ഉയരമുള്ള ഇൗ പ്രദേശത്ത് 18,000 ചതുരശ്ര മീറ്റർ ചുറ്റളവിലാണ്​ ​കൊട്ടാരവും അനുബന്ധ കെട്ടിടങ്ങളുമുണ്ടായിരുന്നതായി തെളിഞ്ഞത്​. ആദ്യഘട്ടത്തിൽ​ രണ്ടാഴ്​ചത്തെ ഉദ്​ഖനനമാണ്​ നടന്നത്​.

രണ്ടാംഘട്ടമായി അറബ്​ ഇൗസ്​റ്റ്​ കോളജ്​ ബിരുദ പഠനവിഭാഗത്തി​​​െൻറ സഹകരണത്തോടെയും സാമ്പത്തിക പിന്തുണയോടെയും നടത്തിയ പര്യവേഷണത്തിലാണ്​ കിണറും പാത്രങ്ങളും കണ്ടെത്തിയത്​. വിവിധ ആകൃതിയിലും തരത്തിലുള്ളതാണ്​ പാത്രങ്ങൾ. മിനുസപ്പെടുത്തിയതും അല്ലാത്തതുമുണ്ട്. ഇസ്​ലാമിക കാലഘട്ടത്തി​​​െൻറ തുടക്കത്തിൽ ഉപ​േയാഗത്തിലുണ്ടായിരുന്ന പാത്രങ്ങളാണിതെന്ന്​ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്​. അതായത്​ കുറഞ്ഞത്​ 1,500 വർഷം മുമ്പുണ്ടായിരുന്ന മനുഷ്യവാസത്തി​​​െൻറ തെളിവുകൾ.

ഗൈലാൻ കൊട്ടാരത്തിന്​ സമീപത്ത്​ വേറെയും മന്ദിരങ്ങൾ പുരാവസ്​തു ഖനനം കണ്ടെത്തി​. അക്കാലത്തെ ഒരു പ്രധാന മനുഷ്യവാസ കേന്ദ്രമായിരുന്നു സുദൈർ താഴ്​വരയെന്ന്​ വ്യക്തമാക്കുന്നതാണ്​ ഇൗ തെളിവുകൾ. മാത്രമല്ല, ഹുത്ത സുദൈറിലെ പുരാതന പട്ടണത്തിലെ കെട്ടിട നിർമാണ രീതിയിൽ നിന്ന്​ ഭിന്നമായ വാസ്​തുഘടനയിലാണ്​ ഗൈലാൻ കൊട്ടാരവും അനുബന്ധ മന്ദിരങ്ങളും നിർമിച്ചിരുന്നതെന്ന്​​ വ്യക്​തമാണ്​. വിവിധ വലിപ്പങ്ങളിലുള്ള കല്ലുകൾ രണ്ട്​ പാളികളായി അടുക്കിയാണ്​ ഇവ നിർമിച്ചിരുന്നതെന്ന്​ അവശിഷ്​ടങ്ങൾ പറയുന്നു. കൊട്ടാരത്തിനുള്ളിൽ നിരവധി വിവിധോദ്യേശ്യ മുറികൾ ക​െണ്ടത്തിയിട്ടുണ്ട്​. ​റിയാദ്​ നഗരത്തിൽ നിന്ന്​ സുദൈർ ഗ്രാമത്തിലേക്കുള്ള പൗരാണിക പാതക്ക്​ സമീപമാണ്​ ഗൈലാൻ പുരാവസ്​തു പ്രദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRiyadhmalayalam news
News Summary - riyad-saudi-gulf news
Next Story