Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ ഇൻറർനാഷനൽ...

റിയാദ്​ ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ ഫോറം സൽമാൻ രാജാവ്​ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
റിയാദ്​ ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ ഫോറം സൽമാൻ രാജാവ്​ ഉദ്​ഘാടനം ചെയ്​തു
cancel
camera_alt????? ????? ???????????????? ????? ?????? ?????????? ???? ?????? ????????????? ????? ??????? ????????? ??????????

റിയാദ്​: ​പ്രഥമ റിയാദ്​ ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ ഫോറം സൽമാൻ രാജാവ്​ ഉദ്​ഘാടനം ചെയ്​തു.  കിങ്​ സൽമാൻ ഹ്യൂമാനിറ്റേറിയൻ ആൻറ്​ റിലീഫ് സ​െൻററാണ്​ ഇൻറർകോണ്ടിനൻറൽ ഹോട്ടലിൽ രണ്ട്​ ദിവസം നീളുന്ന അന്താരാഷ്​ട്ര ജീവകാരുണ്യസമ്മേളനത്തിന്​ തുടക്കം കുറിച്ചത്​. ചടങ്ങിൽ ‘സൗദി എയിഡ്​ പ്ലാറ്റ്​ഫോം’ രാജാവ്​ ഉദ്​ഘാടനം ചെയ്​തു. 

സ​െൻറർ മേധാവിയും റോയൽകോർട്ട്​ ഉപദേഷ്​ടാവുമായ  ഡോ. അബ്​ദുല്ല അൽ റബീഹ്​ സൗദിയുടെ ജീവകാരുണ്യമേഖലയിലെ സംഭാവനകൾ എടുത്തു പറഞ്ഞു. 40 രാജ്യങ്ങളിലായി 300 ഒാളം ജീവകാരുണ്യപദ്ധതികൾ  കിങ്​ സൽമൻ ഹ്യൂമാനിറ്റേറിയൻ ആൻറ്​ റിലീഫ് സ​െൻറർ നടപ്പിലാക്കുന്നതായി അദ്ദേഹം പറഞ്ഞു. 
ലോകത്ത്​ എവിടെയും സാന്ത്വനത്തി​​െൻറ കരങ്ങളെത്തിക്കുന്നതിൽ സൗദി അറേബ്യ എക്കാലത്തും മുന്നിൽ നിന്ന്​ പ്രവർത്തിച്ചിട്ടുണ്ട്​. അന്താരാഷ്​ട്ര സമൂഹത്തിന്​ ജീവകാരുണ്യമെത്തിക്കുന്നതിൽ  സൗദി നിർവഹിച്ച ദൗത്യം ചരിത്രപരമാണ്. അത്​ ഞങ്ങളുടെ വിശ്വാസത്തി​​െൻറ ഭാഗം കുടിയാണ്​. ജീവകാരുണ്യപ്രവർത്തനത്തി​​െൻറ പ്രാധാന്യം സൗദി മനസ്സിലാക്കുന്നു. മനുഷ്യരുടെ ദുരിതങ്ങൾ പരമാവധി ലഘൂകരിക്കാനും ആരോഗ്യത്തോടെയും അന്തസ്സോടെയും ജീവിതം ഉറപ്പുവരുത്താനുമുള്ള ശ്രമത്തി​​െൻറ ഭാഗമാണ്​ കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ്​ ആൻറ്​ റിലീഫ്​  സ​െൻറർ. അതി​​െൻറ സഹായം  രാജ്യത്തിന്​ പുറത്ത്​ സഹായം അർഹിക്കുന്ന മനുഷ്യർക്ക്​ എത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ജീവകാരുണ്യമേഖലയിൽ  ഇലക്​ട്രേണിക്​  സേവനത്തിനുള്ള സംവിധാനമായ സൗദി എയിഡ്​ പ്ലാറ്റ്​ഫോം ജി.സി.സിയിലെ ആദ്യസംരംഭമാണ്​.  യു.എൻ സെക്രട്ടറി ജനറലി​​െൻറ  വീഡിയോ സന്ദേശം സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ജീവകാരുണ്യമേഖലയിലെ സൗദിയുടെ ഇടപെടലിനെ യു.എൻ.സെക്രട്ടറിജനറൽ സന്ദേശത്തിൽ പ്രശംസിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക്​  സംഭാവനകള്‍ നൽകിയവര്‍ക്ക് സല്‍മാന്‍ രാജാവ് ഉപഹാരങ്ങള്‍ നല്‍കി. ഐക്യരാഷ്​ട്ര സഭയുടേയും ലോകത്തിലെ വിവിധ ജീവ കാരുണ്യ സംഘടന നേതാക്കള്‍ക്കൊപ്പവുമുള്ള ഫോട്ടോ സെഷനോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് സമാപനമായത്​. യുദ്ധ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിവിധ തടസ്സങ്ങളും പരിഹാരങ്ങളും രണ്ടു ദിവസത്തെ ഫോറം ചര്‍ച്ച ചെയ്യും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRiyadhmalayalam news
News Summary - riyad-saudi-gulf news
Next Story