റിയാദിൽ ലോകോത്തര നിലവാരമുള്ള സംഗീത നാടകശാല നിർമാണം തുടങ്ങി

11:44 AM
23/02/2018
അഹമ്മദ്​ ബിൻ അഖീൽ അൽ ഖാതിബ്​

റിയാദ്​: ലോകോത്തര നിലവാരമുള്ള സംഗീത നാടകശാല റിയാദിൽ നിർമാണമാരംഭിച്ചതായി​ ജനറൽ എൻറർടെയിൻമ​െൻറ്​ അഥോറിറ്റി തലവൻ അഹമ്മദ്​ ബിൻ അഖീൽ അൽ ഖാതിബ്​  അറിയിച്ചു.  എറ്റവും ഉയർന്ന നിലവാരത്തിലുള്ളതായിരിക്കും ​ഒപേര ഹൗസ്​ എന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 2018^ൽ 5500 വിനോദ പരിപാടികൾ രാജ്യത്തെ 48 നഗരങ്ങളിലായി നടത്താൻ കലണ്ടർ തയാറായിട്ടുണ്ട്​.

64 ബില്യൻ ഡോളർ പത്ത്​ വർഷത്തിനകം  സൗദി അറേബ്യ വിനോദ മേഖലയിൽ നിക്ഷേപമിറക്കും. 2017-ൽ 17000 പേർക്ക്​  ഇൗ മേഖലയിൽ ജോലി നൽകാനായി. 2018^ ൽ 22000 പേർക്ക്​ ജോലി നൽകുകയാണ്​ ലക്ഷ്യം. ഇൗ മേഖലയിൽ രാജ്യത്തിന്​ പുറത്ത്​ നിക്ഷേപമിറക്കുന്നവർ ഇപ്പോൾ സൗദിയിൽ തന്നെ നിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത്​ വലിയ മാറ്റമാണ് ^അദ്ദേഹം വ്യക്​തമാക്കി.

Loading...
COMMENTS