റിയാദില്‍ പ്രതിരോധ മന്ത്രാലയത്തിന്​ നേരെ ചാവേര്‍ സ്ഫോടന ശ്രമം; രണ്ട് െഎ.എസ് ഭീകരര്‍ പിടിയില്‍ 

  • സഹായിച്ച രണ്ട് സ്വദേശികളും അറസ്​റ്റില്‍

11:58 AM
13/09/2017
പിടിയിലായ യമൻ സ്വദേശികൾ

റിയാദ്​: റിയാദിലെ പ്രതിരോധ മന്ത്രാലയത്തി​​െൻറ രണ്ട് ഓഫീസുകള്‍ക്ക് നേരെ ചാവേറാക്രമണം നടത്താനിരുന്ന ഭീകരരുടെ ശ്രമം വിഫലമാക്കിയതായി ആഭ്യന്തരമന്ത്രാലയ​ത്തെ ഉദ്ധരിച്ച്​ ‘അൽ അറബിയ’ പത്രം റിപ്പോർട്ട്​​ ചെയ്​തു. അഹമദ് യാസര്‍ അല്‍ ഖല്‍ദി, അമ്മാര്‍ അലി മുഹമ്മദ് എന്നീ യമനികളെയാണ് അറസ്​റ്റ്​ ചെയ്തത്.

പ്രതിരോധ മന്ത്രാലയത്തിലേക്ക് സ്ഫോടക വസ്തുക്കളുമായി എത്തു​േമ്പാഴേക്കും ഇവരെ സുരക്ഷാ വിഭാഗം പിടികൂടുകയായിരുന്നു.  ഇവര്‍ക്ക് സഹായം ചെയ്തെന്ന് കരുതുന്ന രണ്ട് സ്വദേശികളും പിടിയിലായിട്ടുണ്ട്​. ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.അരയില്‍ കെട്ടാനുള്ള ചാവേര്‍ സ്ഫോടക വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.ഏഴ് കിലോഗ്രാം വീതം ഭാരം വരുന്നതാണ് ഓരോന്നും. സ്വന്തം നിലക്കാണ്​ ഇവർ ഇത്​​  നിർമിച്ചതെന്നും കണ്ടെത്തി. പിടിയിലായവരുടെ പേരുവിവരങ്ങളില്‍ വ്യത്യാസമുള്ളതായി സുരക്ഷാ സേനയുടെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. റിയാദിലെ അല്‍ റിമാലിനടുത്തുള്ള വീട്ടില്‍ വെച്ചാണിവ ഉണ്ടാക്കിയതെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശം വളഞ്ഞ് പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം വിവിധ കോണുകളിലേക്ക് വ്യാപിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

COMMENTS