മോദി സർക്കാർ രാജ്യത്തിന്റെ അഭിമാനം അടിയറവുവെച്ചു -റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ് ഒ.ഐ.സി.സി പ്രതിഷേധ സദസ്സ് അയൂബ് ഖാൻ വിഴിഞ്ഞം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: അനധികൃത കുടിയേറ്റക്കാർ എന്ന പേരിൽ ഇന്ത്യയിൽനിന്നും അമേരിക്കയിലേക്ക് ചേക്കേറിയ ഇന്ത്യൻ വംശജരെ ക്രിമിനലുകൾക്ക് ലഭിക്കുന്ന പരിരക്ഷപോലും നൽകാതെ കന്നുകാലികളെ കൊണ്ടുവരുന്ന രീതിയിൽ കൈകാലുകൾ ബന്ധിച്ച് നാടുകടത്തിയ സംഭവത്തിൽ റിയാദ് ഒ.ഐ.സി.സി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
ബത്ഹ സബർമതി ഹാളിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. എൻ.ആർ.കെ ഫോറം മുൻ ചെയർമാൻ അയ്യൂബ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ അന്താരാഷ്ട്ര കുറ്റവാളികളെ പോലെ ഇന്ത്യൻ പൗരന്മാരെ കൈകാലുകൾ ബന്ധിച്ച് അമേരിക്കയുടെ പ്രതിരോധവിമാനത്തിൽ കയറ്റിക്കൊണ്ട് ഇന്ത്യൻ മണ്ണിൽ ഇറക്കിയ സംഭവം ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണെന്നും ഇത് രാജ്യത്തിന്റെ അഭിമാനത്തെതന്നെ മോദി സർക്കാർ കളങ്കപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ജനാധിപത്യമര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം നീങ്ങുന്നത്.
ഇന്ത്യ ഭരിക്കാനാണ്, അല്ലാതെ അമേരിക്കൻ ഭരണകൂടത്തിന് ദാസ്യവേല ചെയ്യാനല്ല ഇന്ത്യയിലെ ജനങ്ങൾ തങ്ങളെ അധികാരം ഏൽപ്പിച്ചതെന്ന് രാജ്യം ഭരിക്കുന്നവർ ഓർമിക്കേണ്ടിയിരിക്കുന്നുവെന്നും തുടർന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഭാരവാഹികളായ സജീർ പൂന്തുറ, അമീർ പട്ടണത്ത്, മാള മുഹിയുദ്ദീൻ, ജോൺസൺ, നാദിർഷ റഹ്മാൻ, വിൻസന്റ് തിരുവനന്തപുരം, ബഷീർ കോട്ടയം, ഹരീന്ദ്രൻ കണ്ണൂർ, ഉമർ ഷരീഫ്, സിജോ വയനാട്, അൻസാർ വടശ്ശേരിക്കോണം, ജംഷീർ തുവ്വൂർ, സൈനുദ്ദീൻ പാലക്കാട് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറിമാരായ സുരേഷ് ശങ്കർ സ്വാഗതവും സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു. അശ്റഫ് മേച്ചേരി, നാസർ മാവൂർ, മുസ്തഫ പാലക്കാട്, സഫീർ ബുർഹാൻ, അൻസാർ വർക്കല, സാദിഖ് വടപുറം, അൻസാർ പാലക്കാട്, ഭദ്രൻ തിരുവനന്തപുരം, റിയാസ് തെന്നൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

