Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാമൂഹിക പ്രവർത്തകൻ ...

സാമൂഹിക പ്രവർത്തകൻ ഹമീദ് ​വട്ടത്തൂർ റിയാദിൽ നിര്യാതനായി

text_fields
bookmark_border
സാമൂഹിക പ്രവർത്തകൻ  ഹമീദ് ​വട്ടത്തൂർ റിയാദിൽ നിര്യാതനായി
cancel

റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ ഹമീദ്​ വട്ടത്തൂർ ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി മുൻ വൈസ്​ പ്രസിഡൻറ്​ ​മലപ്പുറം വാഴക്കാട് ​വട്ടത്തൂർ മരതക്കോടൻ അബ്​ദുൽ ഹമീദ് (51) തിങ്കളാഴ്​ച രാവിലെ ശുമൈസി ആശുപത്രിയിലാണ്​ മരിച്ചത്​. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശു​പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഒന്നര വർഷം മുമ്പ് നാട്ടിൽനിന്ന് ഹൃദയ ശസ്​ത്രക്രിയ കഴിഞ്ഞ് മൂന്നു മാസത്തെ വിശ്രമത്തിന്​ ശേഷം വീണ്ടും റിയാദിലെത്തി ജോലിയിൽ പ്രവേശിച്ചതായിരുന്നു. ഭാര്യ: ജമീല. മക്കൾ: പരേതനായ മുഹമ്മദ് റിയാദ്, റംസീന. സഹോദരങ്ങൾ: അബ്​ദുറഹ്​മാൻ, അഹ്​മദ് കുട്ടി, ഗഫൂർ, സുബൈദ, നഫീസ, സൈനബ, മുംതാസ്​. മരുമകൻ: അബ്​ദുൽ റഷീദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ തെന്നല മൊയ്തീൻകുട്ടിയും അഡ്വ. അനീർ ബാബു പെരിഞ്ചീരിയും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRiyadhmalayalam news
News Summary - riyad obit saudi gulf news
Next Story