റിയാദ് മെട്രോ സ്റ്റേഷെൻറ പേരുകള്‍ സ്വകാര്യ സ്ഥാപനങ്ങൾക്ക് ലേലത്തില്‍ നല്കുന്നു
text_fieldsറിയാദ്: കിങ് അബ്ദുല്‍ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി പണിപൂര്‍ത്തിയായി വരുന്ന റിയാദ് മെട്രോയുടെ പത്ത് സ്റ്റേഷനുകള്‍ക്ക് പേര് നല്‍കാനുള്ള അവകാശം സ്വകാര്യ മേഖലക്ക് ലേലത്തില്‍ നല്കാന് റിയാദ് സിറ്റി ഡവലപ്മെൻറ് അതോറിറ്റി തീരുമാനിച്ചു. അതോറിറ്റിയുടെ ഓഫീസില്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആറ് മെട്രോലൈനുകളിലായി സൗദി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മെട്രോക്ക് ആകെ 85 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ പ്രമുഖ പത്ത് സ്റ്റേഷനുകള്‍ക്ക് പേര് നല്‍കാനുള്ള അവകാശമാണ് നിക്ഷേപകര്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കുന്നത്. ലേല നടപടികള്‍ ഓണ്‍ലൈന്‍ വഴിയാണ് നടക്കുക. ഒക്ടോബര്‍ 15ന് ആരംഭിച്ച പ്രാരംഭ നടപടിയിലൂടെ ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള നിബന്ധനകളും നിയമാവലികളും www.RiyadhMetro.sa എന്ന വെബ്സൈറ്റില്‍ ലഭ്യമാവും. ഡിസംബര്‍ 17 മുതല്‍ ജനുവരി 25 വരെയാണ് ഓഫറുകള്‍ സമര്‍പ്പിക്കാനുള്ള അവസരം.
ലോകത്തിലെ 100 വന്‍ നഗരങ്ങളിലാണ് റിയാദിെൻറ സ്ഥാനം. 1.3 ബില്യന്‍ യാത്രക്കാരെ വര്‍ഷത്തില്‍ ആകര്‍ഷിക്കാനുള്ള അവസരമാണ് സ്റ്റേഷൻ നാമങ്ങള്‍ ഉടമപ്പെടുത്തുന്നതിലൂടെ വാണിജ്യസ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്. സൗദി വിഷന്‍ 2030െൻറ ഭാഗമായാണ് സ്റ്റേഷന് പേരുകള്‍ സ്വകാര്യ മേഖലക്ക് ലേലത്തില്‍ നല്‍കാനുള്ള തീരുമാനമെന്നും അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
