Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ മെട്രോ:...

റിയാദ്​ മെട്രോ: മേൽപാലങ്ങളുടെ ജോലികൾ പൂർത്തിയായി

text_fields
bookmark_border
റിയാദ്: റിയാദ്​ മെട്രോയുടെ മുഴുവന്‍ മേൽപാലങ്ങളുടേയും ജോലികള്‍ പൂര്‍ത്തിയായതായി റിയാദ് ഡവലപ്മ​െൻറ്​ അതോറിറ്റി അറിയിച്ചു. ഇതോടെ മുഴുവന്‍ പാലങ്ങളും ഗതാഗതയോഗ്യമായി. ട്രെയിനുകളുടെ പരീക്ഷണ ഓട്ടം തുടങ്ങിയിട്ടുണ്ട്​. റിയാദ് ​െഡവലപ്മ​െൻറ്​ അതോറിറ്റിക്ക് കീഴിലാണ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ 75 ശതമാനം ജോലി പൂര്‍ത്തിയായിക്കഴിഞ്ഞു. മേല്‍പാലങ്ങളുടെ പണി പൂര്‍ണമായും തീര്‍ന്നു. ഇവയില്‍ ഇനി റെയില്‍ ഘടിപ്പിക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. നിലവില്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടക്കുന്നുണ്ട്. ഈ വാര്‍ഷാവസാവനത്തോടെ പ്രധാന ജോലികള്‍ പൂര്‍ത്തിയാകും. മിനുക്കു പണികള്‍ മാത്രമാകും പിന്നെ ബാക്കി. മെട്രോ റൂട്ടുകളിലെ 250 ഇടങ്ങളിലാണ് അന്തിമ ഘട്ട ജോലികള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadh
News Summary - Riyad metro over bridge Saudi, Gulf nesws
Next Story