Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ മെട്രോ​ ബസ്​...

റിയാദ്​ മെട്രോ​ ബസ്​ സർവിസ്​ 2021 ആദ്യം തുടങ്ങും

text_fields
bookmark_border
റിയാദ്​ മെട്രോ​ ബസ്​ സർവിസ്​ 2021 ആദ്യം തുടങ്ങും
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ റി​യാ​ദി​െൻറ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​​ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​ക്ക്​ അ​ടു​ത്ത വ​ർ​ഷം ര​ണ്ടാം​പാ​ദ​ത്തി​ൽ തു​ട​ക്ക​മാ​കും. ബ​സ്​ പ​ദ്ധ​തി​യാ​ണ്​ ആ​ദ്യം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​ത്. ന​ഗ​ര​ത്തി​െൻറ മു​ക്കു​മൂ​ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ബ​സ്, മെ​ട്രോ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​യാ​ണ്​ ഇ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന 20ഒാ​ളം ക​മ്പ​നി​ക​ളാ​ണ്​ ഇൗ ​വ​ൻ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ ന​ഗ​ര​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ ബ​സ്​ സ​ർ​വി​സ്. റി​യാ​ദ്​ ന​ഗ​ര പ​രി​പാ​ല​ന ചു​മ​ത​ല​യു​ള്ള റോ​യ​ൽ ക​മീ​ഷ​നാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബ​സ്​ സ​ർ​വി​സ്​ ഒാ​പ​റേ​റ്റ്​ ചെ​യ്യു​ന്ന​ത്​ സൗ​ദി പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മ്പ​നി (സാ​പ്​​റ്റി​കോ) ആ​ണ്. ഇൗ ​വ​ർ​ഷം നാ​ലാം പാ​ദ​ത്തി​ൽ ബ​സ്​ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മെ​ന്നാ​യി​രു​ന്നു ക​മ്പ​നി​ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്ന്​ റി​യാ​ദ്​ സി​റ്റി റോ​യ​ൽ ക​മീ​ഷ​നാ​ണ്​ അ​റി​യി​ച്ച​ത്.

ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ പ​ഠി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ ഏ​കോ​പ​നം ന​ട​ക്കു​ന്ന​തി​നാ​ൽ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ചെ​ല​വു​ക​ൾ ഇ​പ്പോ​ൾ നി​ർ​ണ​യി​ക്ക​ൽ ​പ്ര​യാ​സ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി​യു​ടെ​ മൂ​ല​ധ​ന​ത്തി​െൻറ 80 ശ​ത​മാ​നം സാ​പ്​​റ്റി​കോ സ്വ​ന്ത​മാ​ക്കി​യ​താ​യി സാ​പ്​​റ്റി​കോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story