മങ്കട മണ്ഡലം എം.എസ്.എഫ് ഭാരവാഹികൾക്ക് റിയാദ് കെ.എം.സി.സിയുടെ സ്വീകരണം
text_fieldsറിയാദ് കെ.എം.സി.സി സ്വീകരണ പരിപാടിയിൽ മങ്കട നിയോ
ജക മണ്ഡലം എം.എസ്.എഫ് പ്രസിഡൻറ് എം. ശാക്കിർ
സംസാരിക്കുന്നു
റിയാദ്: മങ്കട നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡൻറ് എം. ശാക്കിറിനും ജനറൽ സെക്രട്ടറി ആസിഫ് കൂരിയക്കും റിയാദ് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം. ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആക്റ്റിങ് പ്രസിഡൻറ് റിയാസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. ‘വിദ്യാർഥിത്വം, ശരികേടുകൾക്കെതിരെയുള്ള തിരുത്തെഴുത്ത്’ എന്ന വിഷയത്തിൽ എം. ശാക്കിർ പ്രഭാഷണം നിർവഹിച്ചു.
അനീതിക്കും അന്യായത്തിനുമെതിരെയുള്ള നിരന്തരമായ കലഹമാണ് വിദ്യാർഥി സമൂഹം സ്വീകരിക്കേണ്ടത്. ചരിത്രത്തിൽ അത്തരം നിരവധി സമരങ്ങളും മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ തന്നെ പൗരത്വനിയമം കൊണ്ടുവന്ന ഘട്ടത്തിൽ കേന്ദ്ര സർവകലാശാലകളിൽനിന്നും വിവിധ കാമ്പസുകളിൽനിന്നും ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ ഇന്ത്യയുടെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകൾക്ക് വലിയ ഊർജമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മങ്കട മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി ആസിഫ് കൂരിയ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡൻറ് അസീസ് വെങ്കിട്ട, സെക്രട്ടറി ഷാഫി തുവ്വൂർ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, വൈസ് പ്രസിഡൻറുമാരായ ഷക്കീൽ തിരൂർക്കാട്, ശിഹാബ് തങ്ങൾ കുറുവ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് തിരൂർക്കാട് സ്വാഗതവും സ്വാലിഹ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. സൈതലവി ഫൈസി പനങ്ങാങ്ങര പ്രാർഥന നടത്തി. കെ.ടി. അബൂബക്കർ മങ്കട, റഫീഖ് പൂപ്പലം, അലികുട്ടി കടുങ്ങപുരം, ഷമീർ മാനു പുഴക്കാട്ടിരി, ഷഫീഖ് കുറുവ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

