Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ഭ​ര​ണ​കൂ​ട നീ​ക്ക​ങ്ങ​ൾ ഭീ​രു​ത്വം –സം​സ്‌​കൃ​തി പ്ര​ത്യാ​ക്ഷേ​പ സ​ദ​സ്സ്​​

text_fields
bookmark_border
മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ഭ​ര​ണ​കൂ​ട നീ​ക്ക​ങ്ങ​ൾ ഭീ​രു​ത്വം –സം​സ്‌​കൃ​തി പ്ര​ത്യാ​ക്ഷേ​പ സ​ദ​സ്സ്​​
cancel
camera_alt???????? ??.???.???.??? ??????????? ?????? ????????????????? ???????????? ?????????????? ???????????????? ??????????????? ?????????? ??.???. ??????????????? ??????????????????

റി​യാ​ദ്: മ​ല​യാ​ള​ത്തി​ലെ ര​ണ്ടു പ്ര​ധാ​ന മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളാ​യ ഏ​ഷ്യാ​നെ​റ്റി​നും മീ​ഡി​യ വ​ണി​നു ം കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി ഭീ​രു​ത്വ​മാ​ണെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ‘സം​സ്‌​കൃ​തി’ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യാ​ക്ഷേ​പ സ​ദ​സ്സ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ത്ഹ ന്യൂ ​സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സു​ര​ക്ഷ സ്​​കീം ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്‌​കൃ​തി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പൗ​ര​​െൻറ അ​റി​യാ​നു​ള്ള അ​വ​കാ​ശ​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​തെ​ന്ന്​ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. ഡ​ൽ​ഹി ക​ലാ​പ​ത്തി​​െൻറ ശ​രി​യാ​യ വ​സ്തു​ത​ക​ളാ​ണ് മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.


എ​ന്നാ​ൽ, ന​ൽ​കി​യ വാ​ർ​ത്ത​ക​ളി​ൽ ആ​ർ.​എ​സ്.​എ​സി​നെ വി​മ​ർ​ശി​ച്ചെ​ന്നും വാ​ർ​ത്ത​ക​ളി​ൽ തു​ല്യ​ത കാ​ണി​ച്ചി​ല്ലെ​ന്നു​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യ​ത്. ഇ​തേ രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്ത ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. നി​ര​ന്ത​രം ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന ഇ​ത്ത​രം അ​ന്യാ​യ​ങ്ങ​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ​രീ​തി​യി​ലു​ള്ള ചെ​റു​ത്തു​നി​ൽ​പാ​ണ് പ​രി​ഹാ​ര​മെ​ന്ന് റി​യാ​ദ് മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ്​ വി.​ജെ. ന​സ്റു​ദ്ദീ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ലീം മൂ​സ, ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സു​ലൈ​മാ​ൻ ഊ​ര​കം, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, മു​ഹ​മ്മ​ദ് വേ​ങ്ങ​ര, സ​ത്താ​ർ താ​മ​ര​ത്ത്, ഉ​സ്മാ​നാ​ലി പാ​ല​ത്തി​ങ്ങ​ൽ, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, അ​ഡ്വ. അ​നീ​ർ ബാ​ബു, നാ​സ​ർ മാ​ങ്കാ​വ്, കു​ഞ്ഞി​പ്പ ത​വ​നൂ​ർ, അ​സീ​സ് വെ​ങ്കി​ട്ട, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, യൂ​നു​സ് കൈ​ത​ക്കോ​ട​ൻ, ശ​രീ​ഫ് അ​രീ​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്‌​കൃ​തി ക​ൺ​വീ​ന​ർ ഷാ​ഫി ചി​റ്റ​ത്തു​പാ​റ സ്വാ​ഗ​ത​വും ഷാ​ഫി ക​രു​വാ​ര​ക്കു​ണ്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRiyadh
News Summary - riyad kmcc-saudi-gulf news
Next Story