അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍ കരുത്തുറ്റ നേതാവ് -ഷിബു മീരാൻ
text_fieldsകെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍ അനുസ്മരണ
പരിപാടിയില്‍ മുസ്ലിം യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ സംസാരിക്കുന്നു
റിയാദ്: രാജ്യവിഭജനത്തിന്റെ പാപഭാരം മുസ്ലിംലീഗിന്റെ തലയില്‍ കെട്ടിവെച്ച് സമുദായത്തെ രണ്ടാംകിട പൗരന്മാരായി കണ്ടിരുന്നകാലത്ത്, ജനാധിപത്യ മാർഗത്തിലൂടെ അവർക്ക് അതിജീവനത്തിന്റെ പാത വെട്ടിതെളിയിച്ച ഖാഇദെമില്ലത്തിന്റെ ദര്‍ശനങ്ങള്‍ക്ക് കരുത്തേകിയ നേതാവായിരുന്നു അബ്ദുറഹ്മാന് ബാഫഖി തങ്ങളെന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ പറഞ്ഞു.
റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രവര്‍ത്തകരിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ഗോള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പദ്ധതിയുടെ ലോഞ്ചിങ് ചടങ്ങിൽ നിര്‍വഹിച്ചു.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, വൈസ് പ്രസിഡന്റ് നജീബ് നെല്ലാംങ്കണ്ടി, സെക്രട്ടറി ഷമീർ പറമ്പത്ത്, അബ്ദുറഹ്മാന് ഫറോക്ക് എന്നിവർ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍സാദിഖ് പുത്തൂര്‍മഠം സ്വാഗതവും ട്രഷറര്‍ റാഷിദ് ദയ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ ലത്തീഫ് മടവൂര്‍, റഷീദ് പടിയങ്ങല്‍, ഫൈസല്‍ പൂനൂര്, ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, കുഞ്ഞോയി കോടമ്പുഴ, ഫൈസല്‍ ബുറൂജ്, മനാഫ് മണ്ണൂര്‍, സഫറുല്ല കൊയിലാണ്ടി, സൈതു മീഞ്ചന്ത, നാസര്‍ കൊടിയത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

