അധികാരത്തിലെ മുസ്ലിം തൊട്ടുകൂടായ്മ മാറ്റിയ നേതാവായിരുന്നു ഇ. അഹമ്മദ് -പി.എം. സ്വാദിഖലി
text_fieldsറിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം. സ്വാദിഖലി സംസാരിക്കുന്നു
റിയാദ്: സ്വതന്ത്ര ഇന്ത്യയിൽ അധികാരത്തിൽ വരാനുള്ള മുസ്ലിം തൊട്ടുകൂടായ്മ മാറ്റിയ നേതാവായിരുന്നു ഇ. അഹമ്മദെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം. സ്വാദിഖലി അഭിപ്രായപ്പെട്ടു.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനെ പലരും സംശയത്തോടെ കാണുകയും ന്യൂനപക്ഷ സംഘാടനത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്ത സാഹചര്യങ്ങളുണ്ടായിരുന്നു.
സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗിനോടൊപ്പം സഞ്ചരിക്കുകയും ഉന്നത അധികാരകേന്ദ്രങ്ങളിൽ അവരോധിതനാവുകയും ചെയ്ത ഇ. അഹമ്മദ് മുസ്ലിം ലീഗിന്റെ എക്കാലത്തെയും പ്രധാന നേതാക്കളിൽ ഒരാളാണ്. ഭരണാധികാരിയെന്ന നിലയിലും നയതന്ത്രജ്ഞനെന്ന നിലയിലും അഹമ്മദ് ഏവരാലും അംഗീകരിക്കപ്പെട്ട നേതാവാണ്. എം.എസ്.എഫിന്റെ സർഗാത്മക രാഷ്ട്രീയത്തിന്റെ ഉൽപന്നമായിരുന്നു ഇ. അഹമ്മദെന്നും പി.എം. സ്വാദിഖലി കൂട്ടിച്ചേർത്തു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ്, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മൊയ്തീൻ കുട്ടി തെന്നല, മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂർ, സെക്രട്ടറി ഷമീർ പറമ്പത്ത് എന്നിവർ സംസാരിച്ചു. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി സിറാജ് മേടപ്പിൽ നന്ദിയും പറഞ്ഞു. പരിപാടിക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഫറൂഖ്, അഡ്വ. അനീർ ബാബു, നാസർ മാങ്കാവ്, അഷ്റഫ് കൽപകഞ്ചേരി, ജലീൽ തിരൂർ, നജീബ് നല്ലാങ്കണ്ടി, കബീർ വൈലത്തൂർ, ഷംസു പെരുമ്പട്ട, പി.സി. മജീദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

