റിയാദ് കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി
text_fieldsറിയാദ് കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണം
റിയാദ്: കടലുണ്ടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുസ്ലിംലീഗ് പഞ്ചായത്ത് മുൻ പ്രസിഡന്റും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വനിത വിങ് ജനറൽ സെക്രട്ടറി ജസീല മൂസയുടെ പിതാവുമായ എം. മൂസക്കും ഫറോക്ക് മുനിസിപ്പൽ മുസ്ലിംലീഗ് മുൻ പ്രസിഡന്റ് വി. മുഹമ്മദ് ബഷീറിനും റിയാദ് കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട്, കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഫറോക്ക്, റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അക്ബർ വേങ്ങാട്ട്, കുഞ്ഞോയി കോടമ്പുഴ, ജസീല മൂസ, ചെയർമാൻ റാഫി ബേപ്പൂർ എന്നിവർ സംസാരിച്ചു.
എം. മൂസ, വി. മുഹമ്മദ് ബഷീർ എന്നിവർക്കുള്ള ഉപഹാരങ്ങൾ അഷ്റഫ് വേങ്ങാട്ടും, മണ്ഡലം പ്രസിഡന്റ് ഫൈസൽ ബാബുവും കൈമാറി. ഹസൻ അലി കടലുണ്ടി സ്വാഗതവും അഷ്റഫ് രാമനാട്ടുകര നന്ദിയും പറഞ്ഞു. മുഹമ്മദ് അംജദ് ഖിറാഅത്ത് നടത്തി.

