Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ്​-കരിപ്പൂർ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം18 മണിക്കൂറിലേറെ വൈകി

text_fields
bookmark_border
റിയാദ്​-കരിപ്പൂർ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം18 മണിക്കൂറിലേറെ വൈകി
cancel

റിയാദ്​: കരിപ്പൂരിലേക്ക് തിങ്കളാഴ്​ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രതിരി ച്ചത്​ ചൊവ്വാഴ്​ച വൈകുന്നേരം. വിമാനം റീ ഷെ‍ഡ‍്യൂള്‍ ചെയ്തതോടെ പതിനെട്ട് മണിക്കൂറാണ് വൈകിയത്. തിങ്കളാഴ്​ച രാ ത്രി 11.45ന് റിയാദില്‍ നിന്ന്​ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകിയത്.

ചൊവ്വാഴ്​ച രാവിലെ കരിപ്പൂരില്‍ എത്തേണ്ടിയിരുന്നു. എന്നാല്‍ വിമാനം റീ ഷെഡ്യൂള്‍ ചെയ്തതാണ് കാലതാമസമുണ്ടാക്കിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജര്‍ പറഞ്ഞു. വിമാനം വൈകിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

റമദാന്‍ വ്രതമുണ്ടായിരുന്നവരടക്കം അത്താഴത്തിന് പ്രയാസപ്പെട്ടു. രാവിലെ ഏഴിനാണ് ഇവര്‍‌ക്ക് ഭക്ഷണമെത്തിച്ചത്. വിമാനം ഒടുവില്‍ ചൊവ്വാഴ്​ച വൈകീട്ട് അഞ്ചരയോടെ കരിപ്പൂരിലേക്ക് പുറപ്പെട്ടു. മറ്റു വിമാന സര്‍വീസുകള്‍ക്കൊന്നും ഇതുവരെ മാറ്റമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - riyad-karippur Airindia express late 18 hours -gulf news
Next Story