റിയാദ് കലാഭവൻ അത്താഴവിരുന്ന് സംഘടിപ്പിച്ചു
text_fieldsറിയാദ് കലാഭവൻ സ്വരൂപിച്ച അബ്ദുറഹീം മോചനത്തിനുള്ള ധനസഹായം നിയമ സഹായ സമിതി കൺവീനർ അബ്ദുല്ല വല്ലാഞ്ചിറക്ക് കലാഭവൻ ഭരണസമിതിയംഗങ്ങൾ കൈമാറുന്നു
റിയാദ്: റിയാദ് കലാഭവൻ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. അബ്ദുറഹീം മോചനത്തിനുള്ള ധനസഹായം മലസിലെ സഫ്രാൻ റെസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ ഷാരോൺ ഷെരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലക്സ് കൊട്ടാരക്കര ആമുഖപ്രഭാഷണം നടത്തി.
16 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിെൻറ മോചനത്തിന് വേണ്ടി കലാഭവൻ ഭാരവാഹികൾ സ്വരൂപിച്ച 50,000 രൂപയുടെ ചെക്കും ഇഫ്താർ ചടങ്ങിനിടെ സ്വരൂപിച്ച തുകയും ചേർത്ത് റഹീം നിയമ സഹായ സമിതി കൺവീനർ അബ്ദുല്ല വല്ലാഞ്ചിറക്ക് കലാഭവൻ ഭരണ സമിതിയംഗങ്ങൾ കൈമാറി.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കലാഭവൻ പ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ ഷാജിൻ കല്ലമ്പലത്തിന് വേണ്ടിയുള്ള ദുആ മജ്‌ലിസും അനുശോചന യോഗവും നടത്തി.
വേൾഡ് മലയാളി കൗൺസിൽ രക്ഷാധികാരി ഡോ. കെ.ആർ. ജയചന്ദ്രൻ, പുഷ്പരാജ്, ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ, മൈമൂന അബ്ബാസ്, ഗഫൂർ കൊയിലാണ്ടി, ലത്തീഫ് തെച്ചി, സലീം വാലാലപ്പുഴ, റഹ്മാൻ മുനമ്പത്ത്, സലീം അർത്തിയിൽ, സിദ്ദീഖ് കല്ലൂപ്പറമ്പൻ, നാസർ കല്ലറ, വിജയൻ നെയ്യാറ്റിൻകര, ഷാജഹാൻ കല്ലമ്പലം, നാസർ ലയ്സ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ രാജു പാലക്കാട്, പ്രോഗ്രാം കോഓഡിനേറ്റർ നാസർ വണ്ടൂർ, ആർട്സ് കൺവീനർ അഷറഫ് വാഴക്കാട്, സ്പോർട്സ് കൺവീനർ ഷാജഹാൻ കാഞ്ഞിരപ്പള്ളി, മീഡിയ കൺവീനർ സജീർ ചിതറ, എക്സിക്യൂട്ടിവ് അംഗങ്ങളായ സത്താർ മാവൂർ, ഷിബു ജോർജ്, നജീബ്, അസീസ്, പ്രജീഷ്, മുഹമ്മദ് നിസാമുദ്ദീൻ, ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യഹിയ റമദാൻ സന്ദേശം നൽകി. ജോയന്റ് സെക്രട്ടറി ഫഹദ് നീലാംചേരി സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

