റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് വിമാനങ്ങൾ പുറപ്പെട്ടു
text_fieldsറിയാദ്: വന്ദേഭാരത് മിഷൻ മുന്നാം ഘട്ടത്തിലെ ആദ്യ വിമാനങ്ങൾ ഇന്ത്യയിലേക്ക് സൗദി അറേബ്യയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ നിന്ന് ബുധനാഴ്ച പുറപ്പെട്ടു. റിയാദിൽ നിന്ന് കോഴിക്കോട്, ഡൽഹി എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യയുടെ വിമാനങ്ങൾ തിരിച്ചത്. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരെയും വഹിച്ച് കോഴിക്കോേട്ടക്കുള്ള എ.െഎ 1954 വിമാനം രാവിലെ 11.35നാണ് പറന്നുയർന്നത്.
147 മുതിർന്നവരും 13 കുട്ടികളുമാണ് യാത്രക്കാരായുള്ളത്. വിദൂര ഭാഗങ്ങളിൽ നിന്നെത്തിയതും റിയാദ് നഗരത്തിലുള്ളതുമായ യാത്രക്കാരിൽ കുടുംബങ്ങളും ഏറെയുണ്ട്. സന്ദർശന വിസയിലുള്ളവരും ജോലി നഷ്ടപ്പെട്ടവരും എക്സിറ്റ് വിസയിലുള്ളവരും പ്രായമുള്ളവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. രാവിലെ മുതൽ തന്നെ ആളുകൾ വിമാനത്താവളത്തിലെത്തി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാരായ കുടുംബങ്ങൾക്ക് ഫേസ്മാസ്കും ഗ്ലൗസും സേഫ്റ്റി ഡ്രസും അടങ്ങിയ പി.പി കിറ്റുകൾ സമ്മാനിച്ചു. ദമ്മാമിൽ നിന്ന് 12 കുട്ടികളുൾപ്പെടെ 332 യാത്രക്കാരെയും വഹിച്ചാണ് എ.െഎ 1930 വിമാനം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഇരു വിമാനങ്ങളും വൈകീേട്ടാടെ കണ്ണൂരിലും കോഴിക്കോട്ടുമെത്തി.
ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് പോയത് ജംബോ വിമാനം
ജിദ്ദ: ബുധനാഴ്ച ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യയുടെ ജംബോ വിമാനമാണ് പുറപ്പെട്ടത്. എ.െഎ -0964 നമ്പർ വിമാനത്തിൽ 415 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇവരിൽ 17 കൈകുഞ്ഞുങ്ങളും 116 ഗർഭിണികളും 76 അടിയന്തിര ചികിത്സ ആവശ്യമുള്ളവരും 40 പേർ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായവരും 112 പേർ ഫൈനൽ എക്സിറ്റിലുള്ളവരുമാണ്.

രാവിലെ 11.05ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം വൈകീട്ട് 6.55ന് കൊച്ചിയിലെത്തി. യാത്രക്കാരെ സഹായിക്കാനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും മറ്റു സന്നദ്ധ സംഘടനാ പ്രവർത്തകരും ജിദ്ദ വിമാനത്താവളത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് സർവിസുണ്ട്. 149 പേർക്കാണ് അവസരം. ഈ വിമാനത്തിലേക്കുള്ള ടിക്കറ്റ് വിൽപ്പന പൂർത്തിയായിട്ടുണ്ട്. ഉച്ചക്ക് 1.25ന് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 9.15ന് കോഴിക്കോട്ടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
