Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ നഗരം...

റിയാദ്​ നഗരം മോടികൂട്ടുന്നു

text_fields
bookmark_border
റിയാദ്​ നഗരം മോടികൂട്ടുന്നു
cancel
camera_alt??????? ??????????? ???? ????????? ????????????????????
റിയാദ്​: റിയാദ്​ പട്ടണത്തിലെ ചുവരുകൾ മോടികൂട്ടാനുള്ള ജോലികൾ പുരോഗമിക്കുന്നു. വിദഗ്​ധരായ ഗ്രാഫിക്​സ്​ ആർട ്ടിസ്​റ്റുകളെ ഉപയോഗിച്ച്​ റിയാദ്​ നഗരസഭയാണ്​ പദ്ധതി നടപ്പാക്കുന്നത്​. ‘വിഷൻ 2030’​​െൻറ ഭാഗമായി പട്ടണത്തി​​െൻറ മനോഹാരിത വർധിപ്പിക്കുകയാണ്​ ലക്ഷ്യം​. പ്രധാന റോഡുകളുടെയും നടപാതകളുടെയും വശങ്ങളിലെ ചുവരുകളാണ്​ ആകർഷമായ ചിത്രപണികളും വർണങ്ങളും കൊണ്ട്​ അലങ്കരിക്കുന്നത്​. രണ്ട്​ ഘട്ടങ്ങളായാണ്​ പദ്ധതി നടപ്പാക്കുന്നത്​. ഒന്നാംഘട്ടം ചുവരുകളിലെ എഴുത്തുകളും സ്​റ്റിക്കറുകളും നീക്കം ചെയ്​തു വൃത്തിയാക്കലാണ്​. രണ്ടാംഘട്ടം മനോഹരവും ആകർഷകവുമായ നിറങ്ങളിൽ ചിത്രപ്പണികളോട്​ കൂടി അലങ്കരിക്കുകയാണ്​. നിരവധി സന്നദ്ധ പ്രവർത്തകരും ഇതിനായി രംഗത്തുണ്ട്​. അടുത്തിടെയാണ്​ മുഴുവൻ ഡിസ്​ട്രിക്​റ്റുകളിലെയും ചുവരുകളിലെ എഴുത്തുകളും സ്​​റ്റിക്കറുകളും നീക്കം ചെയ്യാൻ വ്യാപകമായി കാമ്പയിൻ സംഘടിപ്പിച്ചത്​. ഇതിനകം 316 സ്​ഥലങ്ങളിലെ ചുവരുകൾ വ്യത്തിയാക്കിയതായി അധികൃതർ അറിയിച്ചു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiRiyadhsaudi news
News Summary - riyad city-saudi-saudi news
Next Story