Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. അബ്​ദുറഹ്​മാൻ...

ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ് റിയാദ്​ പുസ്​തക മേള സന്ദർശിച്ചു

text_fields
bookmark_border
ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്  റിയാദ്​ പുസ്​തക മേള സന്ദർശിച്ചു
cancel
camera_alt??????? ????????????? ??????? ??? ???. ????????????? ???????? ???????????????
ജിദ്ദ: ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ് റിയാദ്​ അന്താരാഷ്​ട്ര പുസ്​തക മേള സന്ദർശിച്ചു. പുസ്​ തകമേള സംഘാടക സമിതി അധ്യക്ഷൻ അബ്​ദുല്ല അൽ കനാനി അദ്ദേഹത്തെ സ്വീകരിച്ചു. സന്ദർശനത്തിനിടെ ഇരുഹറം കാര്യാലയ മേധാവി ത​​െൻറ ഏറ്റവും പുതിയ കൃതിയായ ‘കഅ്​ബയുടെ മിമ്പറുകളിൽ നിന്നുള്ള ​പ്രഭാഷണ സമാഹാരം’ എന്ന പുസ്​തകം ഒപ്പിട്ടു നൽകി. 13 അധ്യായങ്ങളിലായി 550 പേജുകളോട്​ കൂടിയതാണിത്​. സുരക്ഷയുടെയും സമാധാനത്തി​​െൻറയും മധ്യമ നിലപാടി​​െൻറയും മാതൃകയാണ്​ സൗദി അറേബ്യ. ഇസ്​ലാമി​​െൻറ മധ്യമ നിലപാടും വിട്ടുവീഴ്​ചയുമാണ്​ പ്രചരിപ്പിക്കുന്നത്​. മുസ്​ലിംകൾക്ക്​ മാത്രമല്ല, ലോകത്തിനുത​ന്നെ ഏറെ ആവശ്യമുള്ളതാണത്​. ഭീകരത നിർമാർജനം ചെയ്യാനും സുരക്ഷയും സമാധാനവും ലോകത്ത്​ യാഥാർഥ്യമാക്കാനുമാണ്​ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRiyadh
News Summary - riyad book fest-saudi-gulf news
Next Story