Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ബീ​റ്റ്‌​സ്...

റി​യാ​ദ് ബീ​റ്റ്‌​സ് നാ​ളെ: മഹാമേളയുടെ ഒരുക്കം തകൃതി അരങ്ങിലും അണിയറയിലും

text_fields
bookmark_border
Riyad Beats
cancel
camera_alt

റി​യാ​ദ് ബീ​റ്റ്‌​സ് ഉ​ത്സ​വ​മാ​ക്കാ​നെ​ത്തു​ന്ന താ​ര​ങ്ങ​ൾ

റി​യാ​ദ്: സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​െൻറ ആ​ര​വ​മ​ട​ങ്ങും മു​മ്പ്​ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്ക് പു​തി​യൊ​രാ​ഘോ​ഷ​ത്തി​െൻറ തു​കി​ലു​ണ​ർ​ത്തു പാ​ട്ടാ​യി ‘റി​യാ​ദ്​ ബീ​റ്റ്​​സ്’​ മ​ഹാ​മേ​ള​ക്കു​ള്ള ഒ​രു​ക്കം ത​കൃ​തി. വെ​ള്ളി​യാ​ഴ്​​ച അ​ര​ങ്ങേ​റു​ന്ന മ​ഹോ​ത്സ​വ​ത്തി​ൽ വേ​ദി​യു​ണ​ർ​ത്താ​ൻ മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്​​ത​ര​ട​ക്ക​മു​ള്ള ഒ​രു​കൂ​ട്ടം ക​ലാ​പ്ര​തി​ഭ​ക​ൾ റി​യാ​ദി​ലെ​ത്തി.

ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്ത് മാ​റ്റ​ത്തി​െൻറ അ​ല​യൊ​ലി​ക​ളു​യ​രു​ന്ന സൗ​ദി​യു​ടെ വി​ഹാ​യ​സി​ലേ​ക്കാ​ണ് പു​തു​ത​ല​മു​റ​യു​ടെ ക​ലാ​സ്വ​പ്ന​ങ്ങ​ളും സം​ഗീ​താ​ഭി​രു​ചി​ക​ളു​മാ​യി അ​വ​രെ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​വാ​സ​ത്തി​െൻറ ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളെ സം​ഗീ​ത​ത്തി​െൻറ​യും ഹാ​സ്യ​ത്തി​െൻറ​യും ഭാ​വ​ര​സ​ങ്ങ​ളി​ൽ സ​മ​ന്വ​യി​പ്പി​ക്കു​വാ​ൻ റി​യാ​ദി​ലെ പ്ര​വാ​സി ക​ലാ​സ്വാ​ദ​ക​രും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പാ​ട്ടി​െൻറ പു​തു​വ​ഴി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന ന്യൂ​ജെ​ൻ ഗാ​യ​ക​രും ചി​രി​യു​ടെ​യും ചി​ന്ത​യു​ടെ​യും ചെ​പ്പ് തു​റ​ക്കു​ന്ന ഹാ​സ്യ ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്ന ‘റി​യാ​ദ് ബീ​റ്റ്സ്’ റി​യാ​ദ് ന​ഗ​ര​ത്തി​ന് ഉ​ത്സ​വ​മേ​ളം പ​ക​രും. തെ​ന്നി​ന്ത്യ​ൻ സി​നി​മ താ​രം ഭാ​വ​ന​ക്ക്‌ പു​റ​മെ ര​മേ​ശ്‌ പി​ഷാ​ര​ടി, മി​ഥു​ൻ ര​മേ​ശ്‌, വി​ധു പ്ര​താ​പ്, ആ​ൻ ആ​മി, ജാ​സിം ജ​മാ​ൽ, അ​ശ്വ​ന്ത് അ​നി​ൽ കു​മാ​ർ, ശി​ഖ പ്ര​ഭാ​ക​ർ എ​ന്നി​വ​രാ​ണ് ക​ലോ​ത്സ​വ​ത്തി​െൻറ അ​ര​ങ്ങു​ണ​ർ​ത്തു​ന്ന​ത്.

സൗ​ദി ജ​ന​റ​ൽ എ​ൻ​റ​ർ​ടൈ​ൻ​മെൻറ്​ അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും ‘മീ ​ഫ്ര​ൻ​ഡ്’ ആ​പ്പും ചേ​ർ​ന്നൊ​രു​ക്കു​ന്ന മ​ഹോ​ത്സ​വ​ത്തി​െൻറ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ. മ​ല​സ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​െൻറ റൂ​ഫ് അ​റീ​ന​യി​ൽ വി​ശാ​ല​മേ​റി​യ സ്​​റ്റേ​ജ് സം​വി​ധാ​ന​വും ആ​യി​ര​ങ്ങ​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ങ്ങു​ന്നു. വി​വി​ധ കാ​റ്റ​ഗ​റി​യി​ലു​ള്ള പ​വ​ലി​യ​നു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് വ​ള​ൻ​റി​യ​ർ​മാ​ർ. എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​ട്ടി​ക്ക് കീ​ഴി​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​മാ​ണ് വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

‘റി​യാ​ദ് ബീ​റ്റ്സ്’ അ​ര​ങ്ങേ​റു​ന്ന മ​ല​സ് ലു​ലു റൂ​ഫ് അ​റീ​ന​യി​ൽ വേ​ദി​യു​ടെ ഒ​രു​ക്കം

തി​ര​ക്ക് കു​റ​ക്കാ​ൻ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ക​ലാ​കാ​ര​ന്മാ​രു​ടെ റി​ഹേ​ഴ്‌​സ​ൽ അ​വ​ർ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ൽ പു​രോ​ഗ​മി​ക്കു​ന്നു. റി​യാ​ദി​ലെ പോ​ൾ സ്​​റ്റാ​ർ ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്നു​ള്ള അ​മ്പ​തോ​ളം കു​ട്ടി​ക​ൾ ഡാ​ൻ​സ് മാ​സ്​​റ്റ​ർ വി​ഷ്ണു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​ലേ​റെ​യാ​യി റി​യാ​ദി​ൽ ക​ലാ​പ​രി​ശീ​ല​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മി​തി​യാ​ണ് പോ​ൾ സ്​​റ്റാ​ർ ഡാ​ൻ​സ് അ​ക്കാ​ദ​മി. എ​ട്ട്​ ബാ​ച്ചു​ക​ളി​ലാ​യി നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ ഇ​പ്പോ​ൾ സ്ഥാ​പ​ന​ത്തി​ൽ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്.

വെ​സ്​​റ്റേ​ൺ, ഇ​ന്ത്യ​ൻ ബോ​ളി​വു​ഡ്, സി​നി​മാ​റ്റി​ക് ഇ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ പ​ഠി​താ​ക്ക​ളാ​ണ് ക​ലാ​പ​രി​ശീ​ല​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. സൗ​ദി​യി​ലെ പ​ല ന​ഗ​ര​ത്തി​ലും ഈ ​ടീം പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. റി​യാ​ദ് ബീ​റ്റ്സി​ലെ ഗാ​യ​ക​രു​ടെ പാ​ട്ടു​ക​ൾ​ക്ക് നൃ​ത്ത​ച്ചു​വ​ടു വെ​ക്കാ​ൻ വി​ഷ്ണു​വും സം​ഘ​വു​മു​ണ്ടാ​വും.

സ്‌​പേ​സ് വേ​ൾ​ഡ് ഉ​ട​മ അ​ബ്​​ദു​ല്ല​ത്തീ​ഫ് ഒ​ല​യ്യ റെ​ഡ് കാ​ർ​പ​റ്റ് ടി​ക്ക​റ്റ് സ​ലിം മാ​ഹി​യി​ൽ നി​ന്ന്​ സ്വീ​ക​രി​ക്കു​ന്നു

ഗ​ൾ​ഫ് മാ​ധ്യ​മം കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്ക് കീ​ഴി​ലും ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ടി​ക്ക​റ്റു​ക​ളു​ടെ അ​വ​സാ​ന​ഘ​ട്ട വി​ൽ​പ​ന​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചു​ മ​ണി​യോ​ടെ വേ​ദി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ തു​റ​ക്ക​പ്പെ​ടും. വൈ​കീ​ട്ട്​ 6.30 മു​ത​ലാ​ണ്​ സ്​​റ്റേ​ജ്​ ഷോ​ക്ക്​ തു​ട​ക്കം. ഇ​മ്പ​ക്സ്, ലു​ലു, ഹോ​ട്ട്പാ​ക്ക്, റി​യ മ​ണി ട്രാ​ൻ​സ്ഫ​ർ, ഫൗ​രി തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഉ​ത്സ​വ​മൊ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PreparationsSaudi ArabiaRiyad BeatsMahaMela
News Summary - Riyad Beats Tomorrow: Preparations for the Maha Mela in Thakrit Arena and Lineup
Next Story