Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'റി​യ'...

'റി​യ' യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
റി​യ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

സൗ​ദി​യി​ലെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ അ​യ​ർ​ല​ൻ​ഡി​ലേ​ക്ക​ു​ പോ​കു​ന്ന അ​നി​ലി​നും കു​ടും​ബ​ത്തി​നും റി​യാ​ദ്​ ഇ​ന്ത്യ​ൻ അ​േ​സാ​സി​യേ​ഷ​െൻറ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

റി​യാ​ദ്​: സൗ​ദി​യി​ലെ 15 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ അ​യ​ർ​ല​ൻ​ഡി​ലേ​ക്ക്​ പു​തി​യ ജോ​ലി നേ​ടി പോ​കു​ന്ന അ​നി​ലി​നും കു​ടും​ബ​ത്തി​നും റി​യാ​ദ്​ ഇ​ന്ത്യ​ൻ അ​േ​സാ​സി​യേ​ഷ​ൻ (റി​യ) യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. റി​യാ​ദ് ഉ​ല​യ ഹോ​ളി​ഡേ ഇ​ൻ ഗ്രൂ​പ്​ ഹോ​ട്ട​ലി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു അ​നി​ൽ. ഭാ​ര്യ എ​ലി​സ​ബ​ത്ത്​ ശു​മൈ​സി ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി ന​ഴ്‌​സി​ങ് വി​ഭാ​ഗ​ത്തി​ൽ 10 വ​ർ​ഷം സ്​​റ്റാ​ഫ്​ ന​ഴ്​​സാ​യി​രു​ന്നു.

റി​യ ശു​മൈ​സി യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു അ​നി​ൽ. ഇ​രു​വ​രും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. അ​നി​ൽ നാ​ട​ക​ക​ലാ​രം​ഗ​ത്തും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ബി​നു ധ​ർ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​നു ധ​ർ​മ​രാ​ജ​ൻ, മീ​ഡി​യ ക​ൺ​വീ​ന​ർ കോ​ശി മാ​ത്യു, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ നാ​സ​ർ, സി​ന​ൽ, ക​ൺ​വീ​ന​ർ മ​ഹേ​ഷ്, ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ അ​നി​ൽ, ജു​ബി​ൻ എ​ന്നി​വ​ർ അ​നി​ലി​െൻറ വീ​ട്ടി​ലെ​ത്തി ഇ​രു​വ​ർ​ക്കും ഒാ​ർ​മ​ഫ​ല​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു. കോ​വി​ഡ്​ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ സൂ​മി​ലൂ​ടെ​യാ​ണ് യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellRiya
Next Story