‘റിയ’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fields‘റിയ’ ബാഡ്മിന്റൺ ടൂർണമെൻറ് ജേതാക്കൾ
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. റിയാദിലെ റഈദ് പ്രോ കോർട്ട് ക്ലബിൽ സംഘടിപ്പിച്ച ടൂർണമെൻറിൽ 16 ടീമുകൾ പങ്കെടുത്തു. മലസ് യൂനിറ്റിലെ ആനന്ദ് സുകുമാർ, ബദറുദ്ദീന്‍ ബാല മസ്താന് ടീം ജേതാക്കളായി.
രണ്ടാം സ്ഥാനം ബത്ഹ യൂനിറ്റിലെ അബ്ദുല്ലത്തീഫ്, മുനീര്‍ മൂസ ടീം കരസ്ഥമാക്കി. മത്സരം പ്രസിഡൻറ് ഡെന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ഹംസ, ഹബീബ് റഹ്മാൻ, സെക്രട്ടറി ഉമർ കുട്ടി, മഹേഷ് മുരളീധരൻ എന്നിവർ കളി നിയന്ത്രിച്ചു. റിയയുടെ മുതിർന്ന അംഗങ്ങളും കുടുംബാംഗങ്ങളും ടൂർണമെന്റിൽ പങ്കെടുത്തു. വിജയികൾക്ക് ബിജു ജോസഫ്, വാസു ദേവൻ, ശിവകുമാർ, ബിനു, ക്ലീറ്റസ്, കിഷോർ കുമാർ, ഇസ്സക്കി എന്നിവർ സമ്മാനങ്ങൾ നൽകി.

