ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായമെത്തിച്ച് ‘റിയ’
text_fields‘റിയ’ പ്രവർത്തകർ ഭക്ഷ്യവസ്തുക്കൾ ലേബർ ക്യാമ്പിൽ എത്തിച്ചപ്പോൾ
റിയാദ്: ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായം എത്തിച്ച് റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ). റിയാദിലെ ഒരു ലേബര്‍ ക്യാമ്പിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 180ഓളം തൊഴിലാളികൾക്കാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവസ്തുക്കളടങ്ങിയ സഹായം എത്തിച്ചുകൊടുത്തത്.
സ്വകാര്യ കമ്പനിയില്‍ എട്ടു മാസമായി ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കാണ് ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ എത്തിച്ചത്. ജീവകാരുണ്യ വിഭാഗം കൺവീനർ അരുൺ കുമാരന്റെ നേതൃത്വത്തില്‍ സെക്രട്ടറി ഉമർകുട്ടി, വൈസ് പ്രസിഡൻറ് മാധവൻ, മുദ്ദസിർ, ക്ലീറ്റസ്, വിവേക്, അരുൾ നടരാജൻ, ഇസ്ഹാഖ്, ഹബീബ് റഹ്മാൻ എന്നിവരാണ് സഹായം നൽകാൻ ലേബർ ക്യാമ്പിൽ എത്തിയത്.