'റിയ' 22ാം വാർഷികം ആഘോഷിച്ചു
text_fieldsറിയാദ് ഇന്ത്യൻ അസോസിയേഷൻ 22ാമത് വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി മുഈൻ അക്തറിന് ഭാരവാഹികൾ ഫലകം സമ്മാനിക്കുന്നു
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) 22ാമത് വാർഷികം 'ഡി റിയാലിറ്റി 22 സീസൺ രണ്ട്'ആഘോഷിച്ചു. റിയാദ് എക്സിറ്റ് 30ലെ അൽഅംകാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ശിവകുമാർ അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി മുഈൻ അക്തർ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട് സംസാരിച്ചു. നാട്ടിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സഹായം നൽകാൻ അർഹരെ കണ്ടെത്താനുള്ള നറുക്കെടുപ്പിൽ മുഈൻ അക്തർ ആറുപേരെ തിരഞ്ഞെടുത്തു.
80ൽപരം സ്കൂളുകൾക്ക് ഈ വിധത്തിൽ സഹായം നൽകിയതായി നറുക്കെടുപ്പിന് നേതൃത്വംകൊടുത്ത ക്ലീറ്റസ്, മെഹബൂബ് എന്നിവർ വിശദീകരിച്ചു. തുടർന്ന് നടന്ന സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ റിയാദിലെ പ്രമുഖ ഡാൻസ് ടീമുകൾ മാറ്റുരച്ചു. ഷാറൂഖ്, ഗോഡ്വിൻ എന്നിവരാണ് മത്സരങ്ങളുടെ വിധികർത്താക്കളായത്.
വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതിക്ക് രൂപം നൽകുകയും അവരെ സെക്രട്ടറി സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ഡെന്നി ഇമ്മട്ടി (പ്രസി), ഉമർകുട്ടി (സെക്ര), ബിജു ജോസഫ് (ട്രഷ), ജോർജ് കല്ലുങ്കൽ, മാധവൻ (വൈസ് പ്രസി), കിഷോർ കുമാർ, ശിവകുമാർ (ജോ. സെക്ര), അരുൺ കുമാരൻ (ജീവകാരുണ്യ കൺ), ഹബീബ് റഹ്മാൻ (കലാ സാംസ്കാരിക കൺ), സിനിൽ സുഗതൻ (മീഡിയ കൺ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സമ്മേളത്തിനുശേഷം നടന്ന 'ഡി റിയാലിറ്റി 22 സീസൺ രണ്ട്'എന്ന പേരിൽ സിനിമാറ്റിക് ഡാൻസ് മത്സരം നടത്തി.
പരിപാടിയിൽ അരങ്ങേറിയ നൃത്തം
റിയാദിലുള്ള ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ നിരവധി ഡാൻസ് ടീമുകൾ പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ നടത്തിയ മത്സരത്തിൽ വിജയിച്ചവർക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രോഗ്രാം കൺവീനർ ബിനു ധർമരാജൻ, മുൻ പ്രസിഡന്റ് ശിവകുമാർ, മുൻ സെക്രട്ടറി വിവേകരാജ്, പുതിയ പ്രസിഡന്റ് ഡെന്നി ഇമ്മട്ടി, സെക്രട്ടറി ഉമർകുട്ടി എന്നിവർ വിജയികളെ അഭിനന്ദിച്ചു. വൈകീട്ട് നടന്ന കലാസന്ധ്യയിൽ ദേവിക ബാബുരാജ്, ജുബിൻ, മഹേഷ് നായർ, ഹബീബ് റഹ്മാൻ, അബൂബക്കർ എന്നിവരുടെ ഗാനമേള അരങ്ങേറി. ഡോ. മീര മഹേഷിന് അവതാരകയായി. കലാപരിപാടികൾക്ക് സിനിൽ സുഗതൻ, മഹേഷ് നായർ എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

