‘റിവ’ ഇഫ്താർ സംഗമവും ആദരിക്കലും
text_fieldsറിയാദ് വഴിക്കടവ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മേരി ടീച്ചറെ പ്രസിഡൻറ്
ടി.എസ്. സൈനുൽ ആബിദ് തോരപ്പ ആദരിക്കുന്നു
റിയാദ്: റിയാദിലെ വഴിക്കടവുകാരുടെ കൂട്ടായ്മയായ ‘റിവ’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ശിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 350ഓളം വഴിക്കടവ് നിവാസികൾ മാത്രം പങ്കെടുത്തു. റിവ സ്ഥാപകാംഗമായ ജിയോ പൂവത്തിപൊയിലിന്റെ മാതാവും വഴിക്കടവ് എ.യു.പി സ്കൂളിൽ 24 വർഷം അധ്യാപികയുമായ മേരി ടീച്ചറെ ആദരിച്ചു. കുടുംബ സന്ദർശനാർഥം റിയാദിലെത്തിയതായിരുന്നു അവർ. പൂർവ വിദ്യാർഥി ഹനീഫ പൂവത്തിപോയിൽ അവരെ പൊന്നാട അണിയിച്ചു. റിവ പ്രസിഡൻറ് ടി.എസ്. സൈനുൽ ആബിദ് തോരപ്പ ഉപഹാരം സമ്മാനിച്ചു.
പ്രസിഡൻറ് തോരപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതവും കൾച്ചർ കൺവീനർ ജോൺസൺ മണിമൂളി നന്ദിയും പറഞ്ഞു. ബിസ്മി കമ്പനിക്കുള്ള പ്രതിബദ്ധത പുരസ്കാരം എക്സിക്യുട്ടീവ് അംഗം സലാഹുദ്ദീൻ സമ്മാനിച്ചു. വെൽഫയർ വിങ് കൺവീനർ ബാബു ലത്തീഫ് അംഗങ്ങൾക്കുള്ള പ്രവാസി സുരക്ഷ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വഴിക്കടവ് പഞ്ചായത്തിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് അനസ് ബാബു, അൻവർ പുത്തൻപീടിക, തിബിൻ അരിമ്പ്ര, മുഹമ്മദ് റാഫി, ഷിജു കളരിക്കൽ, നർഷീദ് ഒട്ടകത്ത്, ലബീബ് എറിക്കലിൽ, അൻഷാദ് കുഴിക്കാടൻ, മൂസ കുട്ടി തച്ചങ്ങോടൻ, ആസാദ് പാറക്കൽ, സജീവ്, കബീർ സ്രാമ്പിക്കൽ, സജാദ് എത്തിക്കൽ, സുധീർ ബാബു, സാലിം മർവാൻ, വാപ്പു പുതിയാറ, സത്താർ തമ്പലക്കോടൻ, അബ്ദുൽ നാസർ ചിനി, വിനീഷ് കാവുപറമ്പിൽ, ഷൗക്കത്ത് ചേലക്കോടൻ, ഇസ്ഹാഖ് ചേറൂർ, റഷീദ് കുന്നത്ത് കളത്തിൽ, മൊയ്ദീൻ യാച്ചിരി എന്നിവർ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
ഫൈസൽ മാളിയേക്കൽ, നർഷീദ് പുളിക്കലങ്ങാടി, ചെറിയാപ്പു കടൂരാൻ, ബൈജു വെള്ളക്കട്ട, വാപ്പു എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. അൻസാർ ചരലൻ, നിസാബ് മുണ്ട, ശ്രീജിത്ത് പണിക്കർ, സലിം കുഞ്ഞിപ്പ, ഹംസ കറുത്തേടത്ത്, അബ്ദുറഹ്മാൻ, സുനിൽ മാമൂട്ടിൽ, ഹംസ പരപ്പൻ, ശാഫി, സജീവ്, അൻഷാജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

