Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രിസാല സ്റ്റഡി സർക്കിൾ ശറായ സെക്ടർ യൂത്ത് കൺവീൻ സമാപിച്ചു

text_fields
bookmark_border
രിസാല സ്റ്റഡി സർക്കിൾ ശറായ സെക്ടർ യൂത്ത് കൺവീൻ സമാപിച്ചു
cancel
camera_alt

ല​ത്തീ​ഫ് സ​ഖാ​ഫി, ജു​നൈ​ദ് മു​ണ്ട​മ്പ്ര

മക്ക: രിസാല സ്റ്റഡി സർക്കിൾ 'നമ്മളാവണം' അംഗത്വ പ്രവർത്തനങ്ങളുടെ ഭാഗമായി മക്ക സെൻട്രൽ ശറായ സെക്ടർ സംഘടിപ്പിച്ച യൂത്ത് കൺവീൻ സമാപിച്ചു. ശറായ ശാമിലിൽ നടന്ന പരിപാടി ഐ.സി.എഫ് ശറായ യൂനിറ്റ് സെക്രട്ടറി മുജീബ് വേങ്ങര ഉദ്ഘാടനം ചെയ്തു.

സാലിം സിദ്ധീഖി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് ഗൾഫ് കൗൺസിൽ അംഗം സൽമാൻ വെങ്ങളം, സൗദി വെസ്റ്റ് നാഷനൽ കലാലയം കൺവീനർ ശിഹാബ് കുറുകത്താണി, മക്ക സെൻട്രൽ നേതാക്കളായ അബ്ദുൽ ഖയ്യും ഖാദിസിയ, അഹ്‌മദ്‌ കബീർ ചൊവ്വ, അബൂബക്കർ പുലാമന്തോൾ എന്നിവർ നേതൃത്വം നൽകി. ജനറൽ കൺവീനർ മുഹമ്മദ് റിയാസ് മടത്തറ റിപ്പോർട്ട് അവതരിപ്പിച്ചു.

ഷുഹൈബ് പുത്തൻപള്ളി, അബ്ദുൽ റാസിഖ്, ശംസുദ്ധീൻ നിസാമി എന്നിവർ സംസാരിച്ചു. ജുനൈദ് മുണ്ടബ്ര നന്ദി പറഞ്ഞു.ഭാരവാഹികൾ: ലത്തീഫ് സഖാഫി വിളയൂർ (ചെയ.), ജുനൈദ് മുണ്ടബ്ര (ജന. സെക്ര.), ജുനൈസ് ലത്തീഫി, അലി അക്ബർ (സംഘടന), അജ്മൽ (ഫിനാൻസ്), അസ്‌ലം (മീഡിയ), മൻസൂർ (കലാലയം), സുഹൈർ അസ്‌ലം (വിസ്‌ഡം).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Risala Study Circle Saraya Sector Youth Convene concluded
Next Story