രിസാല സ്റ്റഡി സർക്കിൾ ചാറ്റ് ബോട്ട് ‘രിസല്ലി’ ലോഞ്ച് ചെയ്തു
text_fieldsജിദ്ദ: നവ സാങ്കേതിക വിദ്യയുടെ ഭാഗമായി ആർ.എസ്.സി ചാറ്റ് ബോട്ട് ‘രിസല്ലി’യുടെ ലോഞ്ചിങ് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹീമുൽ ഖലീൽ ബുഖാരി ഓൺലൈൻ വഴി നിർവഹിച്ചു.
സാംസ്കാരിക സമൂഹ നിർമിതിക്ക് സാങ്കേതിക വിദ്യയുടെ മാതൃകയും പുതുതലമുറക്ക് സംഘടനയെ പരിചയപ്പെടാൻ ജനറേറ്റിവ് പ്രീട്രെയിൻഡ് ട്രാൻസ്ഫോർമർ (ജി.പി.ടി) മാതൃകയിലുമാണ് ആർ.എസ്.സി ചാറ്റ് ബോട്ട് സംവിധാനിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ചാറ്റ് ബോട്ട് പ്രവർത്തിക്കുന്നത്.
മലയാള ഭാഷയിൽ സംഘടന വിവരങ്ങൾ നൽകുന്ന ചാറ്റ് ബോട്ടിന്റെ ബീറ്റ വേർഷനാണ് ഇപ്പോൾ പുറത്തിറക്കിയത്. സംഘടന ലക്ഷ്യം, പദ്ധതി, സേവനം തുടങ്ങിയ വിവരങ്ങൾ റോബോട്ടിന്റെ സഹായത്തോടെ ചാറ്റ് ബോട്ടിലൂടെ അറിയാൻ സാധിക്കും.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ജർമനി, ഈജിപ്ത്, സ്കോട്ട്ലൻഡ്, മാലദ്വീപ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ആർ.എസ്.സിയുടെ പ്രവർത്തനങ്ങളെ കൂടാതെ ഇസ്ലാമിക് ടൂറിസം, ചരിത്രം, വിദേശ രാജ്യങ്ങളിലെ പഠന, ജോലിസാധ്യതകൾ, അവസരങ്ങൾ തുടങ്ങിയ വ്യത്യസ്ത അറിവുകൾ നൽകുന്ന പ്രഫഷനൽ ഗൈഡായും രിസല്ലിയെ വികസിപ്പിക്കുമെന്ന് ഭാവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

