രിസാല സ്റ്റഡി സർക്കിൾ ആഗോള മെംബർഷിപ്പ് കാമ്പയിന് തുടക്കം
text_fieldsജിദ്ദ: രിസാല സ്റ്റഡി സർക്കിളിന്റെ 2027-28 വർഷത്തേക്കുള്ള ‘ബി ഇൻ ബി മോർ’ എന്ന പ്രമേയത്തിലുള്ള ആഗോള മെംബർഷിപ്പ് കാമ്പയിന് തുടക്കമായി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കാമ്പയിൻ പ്രഖ്യാപനം നിർവഹിച്ചു. ‘ദി കോൾ’ എന്ന പേരിൽ സംഘടിപ്പിച്ച കാമ്പയിൻ പ്രഖ്യാപന സംഗമം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഫൈസൽ ബുഖാരി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി എന്നിവർ സംസാരിച്ചു. ലോകത്താകമാനം 44 രാജ്യങ്ങളിലാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. പഠനം, തൊഴിൽ, ആരോഗ്യം, സാംസ്കാരികം, കലാസാഹിത്യ പ്രവർത്തനങ്ങൾ, ആത്മീയം, സ്കിൽ ഡെവലപ്മെന്റ് തുടങ്ങി പ്രവാസി വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സർവതോന്മുഖമായ വികസനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രവാസി യുവജന കൂട്ടായ്മയാണ് രിസാല സ്റ്റഡി സർക്കിൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

