രിസാല സ്റ്റഡി സർക്കിൾ ജിദ്ദ നോർത്ത് സെൻട്രൽ യൂത്ത് കൺവീൻ സമാപിച്ചു
text_fieldsസദഖത്തുള്ള കുറ്റിക്കടവ്, അസ്ഹർ കാഞ്ഞങ്ങാട്, താജുദ്ദീൻ വൈലത്തൂർ
ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ജിദ്ദ നോർത്ത് സെൻട്രൽ യൂത്ത് കൺവീനും പ്രവർത്തകസമിതി പുനഃസംഘടനയും അജ്വാദിൽ നടന്നു. 'നമ്മളാവണം' എന്നപ്രമേയത്തിൽ ഒന്നരമാസം നീണ്ടുനിന്ന അംഗത്വ കാമ്പയിൻ പൂർത്തിയായതിനു ശേഷമായിരുന്നു ജിദ്ദ നോർത്ത് സെൻട്രൽ യൂത്ത് കൺവീൻ.
പരിപാടിയിൽ സെക്ടർ ഭാരവാഹികളും മറ്റു കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. ജാഫർ തുറാബ് തങ്ങൾ ഉൽബോധനം നൽകി. ജിദ്ദ നോർത്ത് ചെയർമാൻ ഉമൈർ വയനാട് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് ആർ.എസ്.സി ഗൾഫ് കൗൺസിൽ, നാഷനൽ നേതാക്കളായ തൽഹത്ത് കൊളത്തറ, റഷീദ് പന്തല്ലൂർ, യഹിയ വളപട്ടണം എന്നിവർ നേതൃത്വം നൽകി.
ജനറൽ കൺവീനർ യാസിർ അലി, സംഘടന കൺവീനർ ഫസീൻ അഹമ്മദ് എന്നിവർ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.സി.എഫ് ജിദ്ദ സെൻട്രൽ ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. സുഹൈൽ കാടാച്ചിറ സ്വാഗതവും സദഖത്തുള്ള നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സദഖത്തുള്ള കുറ്റിക്കടവ് (ചെയർ), അസ്ഹർ കാഞ്ഞങ്ങാട് (ജന. സെക്ര), താജുദ്ദീൻ വൈലത്തൂർ (എക്സി. സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

