Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി സോൺ കമ്മിറ്റിയുടെ ഗ്രാൻഡ് ഇഫ്താർ സമാപിച്ചു

text_fields
bookmark_border
രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി സോൺ കമ്മിറ്റിയുടെ ഗ്രാൻഡ് ഇഫ്താർ സമാപിച്ചു
cancel
camera_alt

രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി സോൺ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ

ജിദ്ദ: റമദാൻ ഒന്നുമുതൽ രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി ആസ്ഥാനത്ത് നടന്നുവന്ന സമൂഹ ഇഫ്താർ ശ്രദ്ധേയമായി. 400 ൽ അധികം ആളുകളാണ് ദിനേനെ സമൂഹ ഇഫ്താറിൽ നോമ്പ് തുറക്കാൻ എത്തിയിരുന്നത്. പ്രദേശത്തെ സാധാരണക്കാർക്കും തൊഴിലാളികൾക്കും ഏറെ ആശ്വാസമായിരുന്നു മഹബ്ബ ഗ്രാൻഡ് ഇഫ്താർ.

കഴിഞ്ഞവർഷം ആരംഭിച്ച മഹബ്ബ ഗ്രാൻഡ് ഇഫ്താർ രണ്ടാം വർഷവും അതിവിപുലമായി നടത്താൻ സാധിച്ച നിർവൃതിയിലാണ് സംഘാടകർ. കേരളത്തിൽനിന്നുള്ള പണ്ഡിതന്മാരും വിശിഷ്ട വ്യക്തിത്വങ്ങളും അതിഥികളായി എത്തിയിരുന്നു.

വിദ്യാർഥികൾക്ക് വേണ്ടി സ്റ്റുഡൻസ് ഇഫ്താർ ജിദ്ദയിലെ പ്രാസ്ഥാനിക നേതാക്കളെ പങ്കെടുപ്പിച്ചുള്ള സ്നേഹസംഗമം പ്രൊഫഷനലുകളെ പങ്കെടുപ്പിച്ച് റമദാൻ ഈവ് തുടങ്ങിയ വ്യത്യസ്ത ദിനങ്ങളിലെ സ്പെഷൽ ഇഫ്താറുകളും സംഘടിപ്പിച്ചു. സമാപന ഇഫ്താർ സംഗമത്തിൽ ആർ സി ഗ്ലോബൽ സെക്രട്ടറി സ്വാദിഖ് ചാലിയാർ ആർ.എസ്.സി ജിദ്ദ മുൻ പ്രസിഡന്റ് അസൈനാർ ബാഖവി, സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ നൗഫൽ മുസ്ലിയാർ, ഖാജ സഖാഫി, സിദ്ദീഖ് മുസ്‌ലിയാർ വലിയപറമ്പ് , യാസർ ഇന്ത്യനൂർ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Risala Study Circle Jeddah City Zone Committee's Grand Iftar concludes
Next Story