രിസാല സ്റ്റഡി സർക്കിൾ ‘നോട്ടെക് 3.0’ സമാപിച്ചു
text_fieldsനോട്ടെക് എക്സലൻസി അവാർഡ് ഡോ. ഫയാസ് റഹ്മാൻ ഖാന് സമ്മാനിക്കുന്നു
ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ‘നോട്ടെക്’ എക്സ്പോക്ക് ജിദ്ദ അൽ മവാരിദ് സ്കൂളിൽ സമാപനം. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഷീദ് എക്സ്പോ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ഗ്ലോബൽ വിസ്ഡം സെക്രട്ടറി ഫസീൻ അഹമ്മദ് സൈൻ ഇൻ സെഷന് നേതൃത്വം നൽകി.
ജിദ്ദയിൽനിന്നും അൽ വുറൂദ്, ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, അൽ അഹ്ദാബ്, മഹ്ദ് അൽ ഉലൂം, അൽ മവാരിദ്, നോവൽ എന്നീ സ്കൂളുകൾ മാറ്റുരച്ച സയൻസ് എക്സിബിഷനിൽ അൽ വുറൂദ് സ്കൂൾ ഒന്നാം സ്ഥാനം നേടി. ജിദ്ദ ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും അൽ മവാരിദ് സ്കൂൾ മൂന്നാം സ്ഥാനവും നേടി. ‘നോട്ടെക് എക്സലൻസി അവാർഡ്’ ഡോ. ഫയാസ് റഹ്മാൻ ഖാന് ഡോ. മുഹ്സിൻ, ഡ്രൈവ് ടീം ചെയർമാൻ സുജീർ പുത്തൻപള്ളി, കൺവീനർ റഷീദ് പന്തല്ലൂർ, ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറിമാരായ മൻസൂർ ചുണ്ടമ്പറ്റ, ഫസീൻ അഹമ്മദ്, നാഷനൽ ചെയർമാൻ നൗഫൽ മുസ്ല്യാർ എന്നിവർ ചേർന്ന് സമ്മാനിച്ചു.
ആർ.എസ്.സിയുടെ പുതുവർഷ കലണ്ടർ ഗൾഫ് കൗൺസിൽ മുൻ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശേരി, സൗദി വെസ്റ്റ് നാഷനൽ ചെയർമാൻ നൗഫൽ മുസ്ലിയാർ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. വെഫി കേരള സി.ഇ.ഒ റഫീഖ് ചുങ്കത്തറയുടെ നേതൃത്വത്തിൽ നടന്ന ‘നെക്സ്റ്റർ’ കരിയർ ഗൈഡൻസ് സെഷനുകൾ ശ്രദ്ധേയമായി. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സെഷനുകളും കുട്ടികൾക്കായി വൺ-ടു-വൺ കൗൺസലിങ്ങും സംഘടിപ്പിച്ചു.
സന്ദർശകർക്ക് ശാസ്ത്രപരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കാൻ അവസരം നൽകിയ ‘ഡി.ഐ.വൈ ലാബ്’, സ്വയം നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനത്തിനും വിൽപനക്കുമായി ഒരുക്കിയ മേക്കേഴ്സ് മാർക്കറ്റ് എന്നിവ ശ്രദ്ധേയമായി.
ടെക്നോവ തിയറ്ററിൽ അഞ്ച് വ്യത്യസ്ത ഷോകൾ അരങ്ങേറി. ഇവോൾവർ ആൻഡ് ചാറ്റ് വിത്ത് എൻറർപ്രണർ സെഷനിൽ ബിസ്സപ്പ് അറേബ്യ സി.ഇ.ഒ സുഹൈൽ കടാച്ചിറ അനുഭവങ്ങൾ പങ്കുവെച്ചു. കെ.എം. റഹ്മത്തുള്ള, അനസ് ഓച്ചിറ, ഡോ. ഇജാസ് അഹമ്മദ്, എൻജി. റഊഫ്, മൊയ്തീൻ കോട്ടപ്പാടം തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

