രിസാല സ്റ്റഡി സർക്കിൾ യൂത്ത് കൺവീൻ സമാപിച്ചു
text_fieldsരിസാല സ്റ്റഡി സർക്കിൾ ശറഫിയ സെക്ടർ യൂത്ത് കൺവീൻ പരിപാടി
ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ശറഫിയ സെക്ടർ യൂത്ത് കൺവീൻ സമാപിച്ചു. പുതുതായി നിലവിൽ വന്ന രണ്ട് അടക്കം ഒമ്പത് യൂനിറ്റുകളുടെ യൂത്ത് കൺവീനുകൾക്ക് ശേഷമാണ് സെക്ടർ യൂത്ത് കൺവീൻ പൂർത്തീകരിച്ചത്. ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ ഓർഗനൈസിങ് സെക്രട്ടറി ഉമൈർ മുണ്ടോളി സെക്ടർ യൂത്ത് കൺവീൻ ഉദ്ഘാടനം ചെയ്തു.
സെക്ടർ ചെയർമാൻ ജാബിർ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു. സംഘടന പ്രവർത്തന റിപ്പോർട്ട് സെക്ടർ ജനറൽ സെക്രട്ടറി സാലിഹ് അദനിയും ഫിനാൻസ് റിപ്പോർട്ട് സെക്ടർ ഫിനാൻസ് സെക്രട്ടറി ഷഫീക്ക് പാറക്കടനും അവതരിപ്പിച്ചു. സെക്ടർ ഓർഗനൈസിങ് സെക്രട്ടറി യാസിർ സിദ്ദീഖി റിപ്പോർട്ട് ചർച്ച സംഗ്രഹിച്ചു. സൗദി വെസ്റ്റ് നാഷനൽ ഫിനാൻസ് സെക്രട്ടറി ഇർഷാദ് കടമ്പോട് പുതിയ സെക്ടർ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
സെക്ടർ മെന്റർ ഡോ. ഇജാസ് അഹമ്മദ് കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. സെക്ടർ ജനറൽ സെക്രട്ടറി സാലിഹ് അദനി സ്വാഗതവും ഇർഫാദ് വിളത്തൂർ നന്ദിയും പറഞ്ഞു.
വിവിധ സെഷനുകൾക്ക് ആർ.എസ്.സി മുൻ ഗൾഫ് കൗൺസിൽ എക്സിക്യുട്ടിവ് അംഗം ബഷീർ തൃപ്രയാർ, സോൺ സെക്രട്ടറിമാരായ ഷക്കീർ പെടേന, ഖാജാ സഖാഫി എന്നിവർ നേതൃത്വം നൽകി. സോൺ ഭാരവാഹികളായ ജാബിർ നഈമി, നൗഫൽ മദാരി, ഷമീർ കുന്നത്ത്, ആഷിഖ് മാട്ടിൽ, നിയാസ് കടമ്പോട്ട്, സൈഫുദ്ദീൻ പുളിക്കൽ സംബന്ധിച്ചു.
ഭാരവാഹികൾ: യാസിർ സിദ്ദീഖി (ചെയ.), ഇർഫാദ് വിളത്തൂർ (ജന. സെക്ര.), ആദിൽ സഖാഫി, മുഹമ്മദ് ഹാഷിം (ഫിനാൻസ്), മുഹമ്മദ് ജസീൽ, മുഹമ്മദ് ശഹീർ (കലാലയം), ആമിറുൽ ഹഖ്, മുഹമ്മദ് അർഷാദ് (വിസ്ഡം), മഷ്ഹൂർ ഫാളിലി, സവാദ് സഖാഫി (മീഡിയ), മഹ്ശൂഖ് അലി, ഹുസൈൻ സഖാഫി (ഓർഗനൈസിങ്), എൻ.കെ. നൗഫൽ, മുഹമ്മദ് ശുഹൈബ്, മുഹമ്മദ് ഹനീഫ സഖാഫി, അബ്ദുൽ ജബ്ബാർ, അബ്ദു സഹദ്, സൈദ് മുജ്തബ, മുഹമ്മദ് അഹ്സനി, മുബഷിർ (എക്സി. അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

